LiveTV

Live

Entertainment

‘ഷെയിന്‍, അച്ചടക്കവും ഉത്തരവാദിത്തവും വേണം’: മലക്കംമറിഞ്ഞ് മേജര്‍ രവി

ജോബി ജോര്‍ജിന്റെ വാര്‍ത്താസമ്മേളനം കണ്ടതോടെ നിര്‍മ്മാതാവിന്റെ ഭാഗവും മനസ്സിലാക്കിയെന്നും ഷെയിന്‍ പ്രതിബദ്ധത കാണിക്കണമെന്നും മേജര്‍ രവി

‘ഷെയിന്‍, അച്ചടക്കവും ഉത്തരവാദിത്തവും വേണം’: മലക്കംമറിഞ്ഞ് മേജര്‍ രവി

നടന്‍ ഷെയിന്‍ നിഗവും നിര്‍മ്മാതാവ് ജോബി ജോര്‍ജും തമ്മിലുള്ള പ്രശ്‌നത്തില്‍ നിലപാട് മാറ്റി സംവിധായകന്‍ മേജര്‍ രവി. ജോബി ജോര്‍ജിന്റെ വാര്‍ത്താസമ്മേളനം കണ്ടതോടെ നിര്‍മ്മാതാവിന്റെ ഭാഗവും മനസ്സിലാക്കിയെന്നും ഷെയിന്‍ വാക്കിനോട് നീതി പുലര്‍ത്തണമെന്നും മേജര്‍ രവി ഫേസ് ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

ഒരു പുതുമുഖമെന്ന നിലയിലാണ് താന്‍ ഷെയിനെ പിന്തുണച്ചത്. പക്ഷേ നിങ്ങള്‍ക്ക് അച്ചടക്കമുണ്ടാവണം. ചുമതലകള്‍ നിര്‍വഹിക്കുകയും വേണം. അതുകൊണ്ട് നല്ല കുട്ടിയായി ജോബിയുടെ ചിത്രം പൂര്‍ത്തിയാക്കണമെന്നും മേജര്‍ രവി ആവശ്യപ്പെട്ടു.

ചുമതലകള്‍ നിറവേറ്റിയാല്‍ ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാം. വാക്കിനോട് നീതി പുലര്‍ത്തുന്ന കാലത്തോളം താന്‍ ഷെയിനെ പിന്തുണയ്ക്കുമെന്ന് പറഞ്ഞാണ് മേജര്‍ രവി കുറിപ്പ് അവസാനിപ്പിച്ചത്.

Hi all and especially to Shane as he is not attending the phone calls ...I happened to see the press meet of Mr Joby,...

Posted by Major Ravi on Thursday, October 17, 2019

ഇന്നലെ ഷെയിനോട് മേജര്‍ രവി പറഞ്ഞത് ഇങ്ങനെയായിരുന്നു- ‘അന്തരിച്ച അബിയുടെ മകൻ ഷെയിന്‍ നിഗത്തിന്റെ വീഡിയോ കാണാൻ ഇടയായി. ഷെയ്ൻ എന്ന കുട്ടിയെ വേദനിപ്പിക്കുന്നവർ ഒന്നറിഞ്ഞിരിക്കണം. അവൻ കഠിനപ്രയത്നത്തിലൂടെ സ്വയം മുന്നേറിയാണ് ഇവിടെ വരെ എത്തിയത്. കഴിവുള്ള താരങ്ങളെ ഒരിക്കലും നിരുത്സാഹപ്പെടുത്തരുത്. അവരെ പിന്തുണയ്ക്കാൻ ആരുമില്ല. ഷെയിന് എന്റെ എല്ലാ പിന്തുണയും. എല്ലാം ശരിയാകും. സ്നേഹത്തോടെ മേജർ രവി.’