LiveTV

Live

Entertainment

ഭാവന സ്റ്റുഡിയോ ഹീറോയാടാ ഹീറോ..! കുമ്പളങ്ങി നൈറ്റ്സിന്‍റെ ശബ്ദരേഖയുമായി ഭാവന സ്റ്റുഡിയോ

ചിത്രങ്ങളെക്കാൾ ശബ്ദങ്ങളെ സ്നേഹിച്ചിരുന്ന ഒരു കാലഘട്ടത്തിന്‍റെ സ്മരണകളെ പിന്നെയും ഓര്‍മ്മപ്പെടുത്തി കുമ്പളങ്ങി നൈറ്റ്സിന്‍റെ ശബ്ദരേഖ.

ഭാവന സ്റ്റുഡിയോ ഹീറോയാടാ ഹീറോ..! കുമ്പളങ്ങി നൈറ്റ്സിന്‍റെ ശബ്ദരേഖയുമായി ഭാവന സ്റ്റുഡിയോ

റേഡിയോകളുടെ സുവര്‍ണ കാലഘട്ടത്തെ പിന്നെയും ഓര്‍മകളിലേക്ക് കൊണ്ടു വരികയാണ് ഭാവന സ്റ്റുഡിയോ. കുമ്പളങ്ങി നൈറ്റ്സിന്‍റെ ശബ്ദരേഖയുമായാണ് അണിയറ പ്രവര്‍ത്തകര്‍ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.

മധു സി.നാരായണന്‍റെ സംവിധാനത്തില്‍ ശ്യാം പുഷ്കരന്‍ തിരക്കഥയെഴുതിയ ചിത്രമാണ് ‘കുമ്പളങ്ങി നൈറ്റസ്’. ഫഹദ് ഫാസിലും സൌബിന്‍ ഷാഹിറും ഷെയ്ന്‍ നിഗവുമടക്കം ഒരു പിടി അഭിനേതാക്കള്‍ മികച്ച പ്രകടനം പുറത്തെടുത്ത ചിത്രം തിയറ്ററുകളില്‍ വന്‍ വിജയമായിരുന്നു. തിരശ്ശീലയില്‍ ഹിറ്റായ സിനിമയുടെ ശബ്ദ രേഖയുമായാണ് അണിയറ പ്രവര്‍ത്തകരുടെ രണ്ടാം വരവ്.

സിനിമ ട്രെയിലറുകളോ മള്‍ട്ടിപ്ലക്സ് തിയേറ്ററുകളോ ഇല്ലാതിരുന്ന കാലത്ത് ജനങ്ങള്‍ ആശ്രയിച്ചിരുന്ന ശബ്ദരേഖയെ പിന്നെയും പ്രചാരത്തിലെത്തിക്കാന്‍ ശ്രമിച്ചിരിക്കുകയാണ് ഭാവന സ്റ്റുഡിയോസ് ഇതു വഴി. ടെലിവിഷന്‍റെ വരവോടെ നിലച്ചുപോയ പഴയ റേഡിയോ കാലഘട്ടത്തിനെ ഗൃഹാതുരത്വത്തിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ ഇതിനു മുമ്പും ഇത്തരം ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. പുലിമുരുകനാണ് അവസാനമായി ശബ്ദരേഖ പുറത്തിറക്കിയ ശ്രദ്ധേയ മലയാള ചിത്രം.