LiveTV

Live

Entertainment

‘’ബിഗിലേ.......!’’ ടിക് ടോകിലെ വന്‍മരങ്ങള്‍ വീണു, ഇപ്പോള്‍ അബു സാലിം ആണ് താരം!

വിജയുടെ പുതിയ സിനിമയായ ബിഗിലിലെ ഡയലോഗ് നേരത്തെ തന്നെ ട്രോളുകളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ ടിക്ടോകിലൂടെ വ്യതസ്ത അഭിനയവുമായി ‘’ബിഗിലേ...” പറഞ്ഞ് കയ്യടി നേടിയിരിക്കുകയാണ് അബു സാലിം.

‘’ബിഗിലേ.......!’’ ടിക് ടോകിലെ വന്‍മരങ്ങള്‍ വീണു, ഇപ്പോള്‍ അബു സാലിം ആണ് താരം!

കാസര്‍ഗോഡ് നിന്നുള്ള പയ്യന്‍റെ പിറകെയാണ് ഇപ്പോള്‍ ഇപ്പോള്‍ നവമാധ്യമങ്ങള്‍. തരംഗമായിരിക്കൊണ്ടിരിക്കുന്നതാകട്ടെ വിജയുടെ മാസ് ഡയലോഗും. ബിഗില്‍ എന്ന ചിത്രത്തില്‍ വിജയ് പറയുന്ന ''ബിഗിലേ...'' എന്ന ഡയലോഗ് ടിക്ടോകില്‍ ചെയ്തു മാസ്സ് കാണിച്ചത് കാസര്‍ഗോട്ടു നിന്നുള്ള അബു സാലിം ആണ്. വിജയുടെ ഡയലോഗ് ടിക്ടോകിലൂടെ പുനരാവിഷ്കരിച്ച അബു സാലിമിനെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

തമിഴകത്തെ ഇളയ ദളപതി വിജയുടെ പുതിയ ചിത്രമായ ബിഗിലിന്‍റെ ഡയലോഗ് നേരത്തെ തന്നെ ട്രോളുകളില്‍ നിറഞ്ഞിരുന്നു. വിജയ് ''ബിഗിലേ..." എന്നു പറയുന്ന സീനിനെ ആടു കരയുന്നതുമായി കൂട്ടിച്ചേര്‍ത്തു നിരവധി ട്രോളുകള്‍ ഇറങ്ങിയിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് അബു സാലിമിന്‍റെ ടിക്ടോക്.

വീഡിയോ വൈറല്‍ ആയതില്‍ പിന്നെ ഫോളോവേഴ്സിന്‍റെ എണ്ണത്തിലും വലിയ വര്‍ധനയാണ് അബു സാലിമിന് ഇന്‍സ്റ്റഗ്രാമിലൂടെ വരുന്നത്.

‘’ബിഗിലേ.......!’’ ടിക് ടോകിലെ വന്‍മരങ്ങള്‍ വീണു, ഇപ്പോള്‍ അബു സാലിം ആണ് താരം!