LiveTV

Live

Entertainment

‘ആ മാസ് പോസ്റ്ററിന് പിന്നിലെ അധ്വാനം ഇത്രയുമാണ്...’; പൃഥിരാജ്-ഷാജി കൈലാസ് കൂട്ടുക്കെട്ടിലെ ‘കടുവ’യുടെ പോസ്റ്റര്‍ പിറന്നതിങ്ങനെ!

‘ആ മാസ് പോസ്റ്ററിന് പിന്നിലെ അധ്വാനം ഇത്രയുമാണ്...’; പൃഥിരാജ്-ഷാജി കൈലാസ് കൂട്ടുക്കെട്ടിലെ ‘കടുവ’യുടെ പോസ്റ്റര്‍ പിറന്നതിങ്ങനെ!

ഒരിടവേളക്ക് ശേഷം പൃഥ്വിരാജും ഷാജി കൈലാസും ഒന്നിക്കുന്ന കടുവയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇന്ന് രാവിലെയാണ് പുറത്തിറങ്ങിയത്. വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ച് പൊലീസ് ജീപ്പിന്റെ പുറത്ത് കലിപ്പ് ലുക്കിലിരിക്കുന്ന പൃഥ്വിയുടെ പോസ്റ്റര്‍ മണിക്കൂറുകള്‍ക്കകം തന്നെ സോഷ്യല്‍ മീഡിയ ട്രെന്‍ഡിങില്‍ ഒന്നാമതെത്തി. പൃഥിരാജിന് പിറന്നാള്‍ സമ്മാനമായി പുറത്തിറങ്ങിയ മാസ് ലുക്ക് പോസ്റ്ററിന് പിന്നില്‍ വലിയൊരു അധ്വാനം തന്നെയുണ്ട് എന്ന് തെളിയിക്കുന്നതാണ് പുറത്തു വരുന്ന അണിയറ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. പൂര്‍ണമായും ഗ്രീന്‍ സ്ക്രീനില്‍ ചിത്രീകരിച്ച ചിത്രം പോസ്റ്റര്‍ രൂപത്തില്‍ രൂപകല്‍പ്പന ചെയ്തത് ആനന്ദ് രാജേന്ദ്രനാണ്. മോഹന്‍ലാല്‍-പൃഥിരാജ് കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങി തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയ ലൂസിഫറിന് വേണ്ടി ചിത്രങ്ങള്‍ പകര്‍ത്തിയ സിനത് സേവ്യറാണ് ‘കടുവ’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ചിത്രം പകര്‍ത്തിയത്. സിനതിന്റെ ലൂസിഫറിലെ ചിത്രങ്ങള്‍ ചിത്രത്തിന്റെ ബോക്സ് ഓഫീസ് വിജയത്തിന് വലിയൊരളവോളം സഹായിച്ചിരുന്നു.

‘ആ മാസ് പോസ്റ്ററിന് പിന്നിലെ അധ്വാനം ഇത്രയുമാണ്...’; പൃഥിരാജ്-ഷാജി കൈലാസ് കൂട്ടുക്കെട്ടിലെ ‘കടുവ’യുടെ പോസ്റ്റര്‍ പിറന്നതിങ്ങനെ!
ആറു വര്‍ഷത്തെ ഇടവേള കഴിഞ്ഞ്, പൃഥ്വിക്കൊപ്പം ഷാജി കൈലാസ് വരുന്നു...?
Also Read

ആറു വര്‍ഷത്തെ ഇടവേള കഴിഞ്ഞ്, പൃഥ്വിക്കൊപ്പം ഷാജി കൈലാസ് വരുന്നു...?

2012ല്‍ പുറത്തിറങ്ങിയ സിംഹാസനമാണ് ഷാജി കൈലാസും പൃഥ്വിരാജും ഒന്നിച്ച അവസാന ചിത്രം. ആദം ജോണ്‍, മാസ്റ്റേഴ്സ്, ലണ്ടന്‍ ബ്രിഡ്ജ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ ജിനു എബ്രഹാമാണ് കടുവയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍ കമ്പനിയും സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷാജി കൈലാസിന്റെ തന്നെ മുന്‍ ചിത്രങ്ങളായ ഏകലവ്യന്‍, മാഫിയ, ദ കിംഗ് എന്നീ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച രവി കെ.ചന്ദ്രന്‍ ആണ് കടുവയുടെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. യഥാര്‍ഥ കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്.

‘ആ മാസ് പോസ്റ്ററിന് പിന്നിലെ അധ്വാനം ഇത്രയുമാണ്...’; പൃഥിരാജ്-ഷാജി കൈലാസ് കൂട്ടുക്കെട്ടിലെ ‘കടുവ’യുടെ പോസ്റ്റര്‍ പിറന്നതിങ്ങനെ!
 കലിപ്പ് ലുക്കില്‍ പൊലീസ് ജീപ്പിന്റെ പുറത്ത് പൃഥ്വി; കടുവ പോസ്റ്റര്‍ പുറത്ത്
Also Read

കലിപ്പ് ലുക്കില്‍ പൊലീസ് ജീപ്പിന്റെ പുറത്ത് പൃഥ്വി; കടുവ പോസ്റ്റര്‍ പുറത്ത്

ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കടുവ. 2013ല്‍ പുറത്തിറങ്ങിയ ജിഞ്ചര്‍ ആയിരുന്നു മലയാളത്തില്‍ ഷാജി കൈലാസ് അവസാനം സംവിധാനം ചെയ്ത ചിത്രം. ജയറാം നായകനായ ആ ചിത്രം പക്ഷെ ബോക്സ് ഓഫീസില്‍ വന്‍പരാജയമായിരുന്നു. പിന്നീട് തമിഴില്‍ രണ്ട് ചിത്രങ്ങളും ഷാജി കൈലാസ് സംവിധാനം ചെയ്തു. 2012ലാണ് പൃഥ്വിയും ഷാജിയും ആദ്യമായി ഒരുമിക്കുന്നത്. സിംഹാസനം എന്ന ചിത്രത്തിന്റെ തിരക്കഥയും ഷാജി തന്നെയായിരുന്നു. സായ് കുമാര്‍, തിലകന്‍, ഐശ്വര്യ ദേവന്‍ എന്നിവരായിരുന്നു പ്രധാന താരങ്ങള്‍.