LiveTV

Live

Entertainment

സുഡാനിക്ക് ശേഷം സക്കരിയ, കൂടെ വന്‍ താരനിര; ഹലാല്‍ ലവ് സ്റ്റോറിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

സുഡാനി ഫ്രം നൈജീരിയയുടെ തിരക്കഥ കൈകാര്യം ചെയ്ത സംവിധായകന്‍ സക്കരിയയും മുഹ്സിന്‍ പരാരിയുമാണ് ഹലാല്‍ ലവ് സ്റ്റോറിയുടെയും തിരക്കഥ നിര്‍വിച്ചിരിക്കുന്നത്

സുഡാനിക്ക് ശേഷം സക്കരിയ, കൂടെ വന്‍ താരനിര; ഹലാല്‍ ലവ് സ്റ്റോറിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

സുഡാനി ഫ്രം നൈജീരിയക്ക് ശേഷം സക്കരിയ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഹലാല്‍ ലവ് സ്റ്റോറിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ജോജു ജോര്‍ജും ഇന്ദ്രജിത് സുകുമാരനും ഗ്രേസ് ആന്‍റണിയും ഷറഫുദ്ദീനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ നിര്‍മ്മിക്കുന്നത് ആഷിക് അബുവും ജെസ്ന ആഷിമും ഹര്‍ഷാദ് അലിയും ചേര്‍ന്നാണ്.

സുഡാനിക്ക് ശേഷം സക്കരിയ, കൂടെ വന്‍ താരനിര; ഹലാല്‍ ലവ് സ്റ്റോറിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

സുഡാനി ഫ്രം നൈജീരിയയുടെ തിരക്കഥ കൈകാര്യം ചെയ്ത സംവിധായകന്‍ സക്കരിയയും മുഹ്സിന്‍ പരാരിയുമാണ് ഹലാല്‍ ലവ് സ്റ്റോറിയുടെയും തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്. അജയ് മേനോനാണ് ഛായാഗ്രഹണം. ബിജിപാലും ഷഹബാസ് അമനും സംഗീതം നിര്‍വഹിക്കുമ്പോള്‍ സൈജു ശ്രീധരനാണ് ചിത്രസംയോജനം. സക്കരിയ, മുഹ്സിന്‍ പരാരി, സൈജു ശ്രീധരന്‍, അജയ് മേനോന്‍ എന്നിവര്‍ കോ പ്രൊഡ്യൂസറിന്‍റെ വേഷത്തിലും സാന്നിധ്യമറിയിക്കുന്നുണ്ട്. ആഷിഫ് കക്കോടിയാണ് കോ റൈറ്റര്‍. പപ്പായ ഫിലിംസ്, ഒ.പി.എം, അവര്‍ഹുഡ് എന്നിരുടെ ബാനറില്‍ ആഷിക് അബുവാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.