LiveTV

Live

Entertainment

റൌഡിയും കോച്ചും ഒപ്പത്തിനൊപ്പം; തട്ടുപൊളിപ്പന്‍ ട്രെയിലറുമായി വിജയുടെ ബിഗില്‍

ആരാധകരുടെ പ്രതീക്ഷകള്‍ക്കും അപ്പുറം ബിഗിലിന്‍റെ ട്രെയിലര്‍, ചിത്രത്തിന്‍റെ കേരളത്തിലെ വിതരണാവകാശം ഏറ്റെടുത്തത് പൃഥ്വിരാജ്

റൌഡിയും കോച്ചും ഒപ്പത്തിനൊപ്പം;  തട്ടുപൊളിപ്പന്‍ ട്രെയിലറുമായി വിജയുടെ ബിഗില്‍

ദീപാവലി ആഘോഷം കൊഴുപ്പിക്കാന്‍ ആരാധകര്‍ കാത്തിരിക്കുന്ന വിജയ് ചിത്രമായ ബിഗിലിന്‍റെ ട്രെയിലര്‍ എത്തി. അറ്റ്ലീ ചിത്രമായതു കൊണ്ടു തന്നെ ഹരം കൊള്ളിക്കുന്ന ഫൈറ്റ് സീനുകള്‍ പ്രതീക്ഷിച്ച ആരാധകരുടെ പ്രതീക്ഷകള്‍ക്കും അപ്പുറമാണ് ട്രെയിലര്‍ സമ്മാനിക്കുന്നത്. വിജയ് ഇരട്ട വേഷങ്ങളിലെത്തുന്ന ചിത്രത്തിനായി മാസ്സും ക്ലാസും ചേര്‍ത്തു വായിക്കാന്‍ കഴിയുന്ന ട്രെയിലറാണ് ഒരുക്കിയിരിക്കുന്നത്. സ്പോര്‍ട്സും ത്രില്ലറും സമന്വയിപ്പിച്ചൊരുക്കുന്ന ചിത്രം നേരത്തെ തന്നെ ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

തെരുവിലെ റൌഡിയായും വനിതാ ഫുട്‌ബോൾ ടീമിന്‍റെ പരിശീലകനായുമാണ് വിജയ് ചിത്രത്തിലെത്തുന്നത്. വിജയ് ഡബിള്‍ റോളില്‍ തിരശീലയിലെത്തുമ്പോള്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര ആണ് താരത്തിന്‍റെ നായികയാകുന്നത്

ചിത്രത്തിന്‍റെ ട്രെയിലര്‍ ലോഞ്ചിനു മുമ്പ് തന്നെ സിനിമയുടെ കേരളത്തിലെ വിതരണാവകാശം പൃഥ്വിരാജ് ഏറ്റെടുത്തിരുന്നു. ഇതുവരെ ഒരു തമിഴ് ചിത്രത്തിനും ലഭിക്കാത്ത തുകയ്ക്കാണ് ചിത്രത്തിന്‍റെ വിതരണാവകാശം പൃഥ്വിരാജ് പ്രൊഡക്‌ഷൻസും ലിസ്റ്റിൻ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേര്‍ന്നു സ്വന്തമാക്കിയത്. 125 കേന്ദ്രങ്ങളിലധികം അന്യ ഭാഷ ചിത്രങ്ങൾ കേരളത്തിൽ റിലീസ് ചെയ്യാൻ പാടില്ലെന്ന് നിബന്ധനയുണ്ട്. അതു കൊണ്ടു തന്നെ എത്ര തിയറ്ററിൽ സിനിമ റിലീസിന് ഉണ്ടാകും എന്നതിനെ പറ്റി തീരുമാനമായിട്ടില്ല.

കതിര്‍, ജാക്കി ഷ്രോഫ്, വിവേക്, ഡാനിയേല്‍ ബാലാജി, യോഗി ബാബു, വര്‍ഷ ബൊലമ്മ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിക്കുന്നു. സിനിമയുടെ സംഗീതം ഒരുക്കുന്നത് എ.ആര്‍ റഹ്മാനാണ്