LiveTV

Live

Entertainment

ഭംഗി വടിവേലുവിന് തന്നെ; സെല്‍ഫ് ട്രോള്‍ ആസ്വദിച്ച് നയന്‍സ്

തന്റെ കവർഫോട്ടോയായി വന്ന ചിത്രം ട്രോളായി മാറിയത് നയൻതാരയെ തെല്ലൊന്നുമല്ല ചിരിപ്പിച്ചത്

ഭംഗി വടിവേലുവിന് തന്നെ; സെല്‍ഫ് ട്രോള്‍ ആസ്വദിച്ച് നയന്‍സ്

വോഗ് ഇന്ത്യ മാഗസിന് വേണ്ടി തെന്നിന്ത്യൻ സൂപ്പർ താരം നയൻതാരയുടേതായി പുറത്തിറങ്ങിയ ഫോട്ടോ ഷൂട്ട് വെെറലായിരുന്നു. യുവതാരം ദുൽഖർ സൽമാനും, തെലുങ്ക് താരം മഹേഷ് ബാബുവിനുമൊപ്പം മാഗസിന്റെ കവർ ഫോട്ടായായി വന്ന നയൻസിന്റെ ലുക്കിന് വൻ പ്രതികരണമാണ് ലഭിച്ചത്.

എന്നാൽ തന്റെ കവർഫോട്ടോയായി വന്ന ചിത്രം ട്രോളായി മാറിയത് നയൻതാരയെ തെല്ലൊന്നുമല്ല ചിരിപ്പിച്ചത്. തന്റെ ചിത്രത്തിന് പകരം തെന്നിന്ത്യന്‍ ഹാസ്യതാരം വടിവേലുവിന്റെ മുഖം ചേർത്ത് പിടിപ്പിച്ച ട്രോൾ നയൻസ് ഷെയർ ചെയ്യുകയും ചെയ്തു.

ഭംഗി വടിവേലുവിന് തന്നെ; സെല്‍ഫ് ട്രോള്‍ ആസ്വദിച്ച് നയന്‍സ്

തന്റെ ഇഷ്ടതാരമായ വടിവേലു സാറിന്റെ ചിത്രം വെച്ച് മീം ഉണ്ടാക്കിയതിന് നന്ദിയുണ്ടെന്ന് പറഞ്ഞ നയൻതാര, ആര് തന്നെ ഉണ്ടാക്കിയ ട്രോളാണെങ്കിലും ഈ കിടിലൻ പണിയെ പ്രശംസിക്കാതിരിക്കാൻ പറ്റില്ലെന്നും പറഞ്ഞു. എന്തൊക്കെ പറഞ്ഞാലും, തന്നേക്കാൾ ഭംഗി വടിവേലു സാറിനുള്ളതായും നയൻതാര ഒടുവില്‍ കുറിച്ചു.