LiveTV

Live

Entertainment

‘ഞാനെന്‍റെ മൂത്തോനെ കണ്ട് പിടിക്കും’ ത്രില്ലടിപ്പിച്ച് മൂത്തോന്‍റെ ട്രെയിലര്‍

ലക്ഷദ്വീപില്‍ മൂത്ത സഹോദരനെയാണ് മൂത്തോന്‍ എന്ന് വിളിക്കുന്നത്

‘ഞാനെന്‍റെ മൂത്തോനെ കണ്ട് പിടിക്കും’ ത്രില്ലടിപ്പിച്ച് മൂത്തോന്‍റെ ട്രെയിലര്‍

വാമൊഴിക്കതീതമായി കുതിക്കുന്ന മലയാള സിനിമയുടെ വളര്‍ച്ചയാണ് ദിനംപ്രതി കണ്ടുവരുന്നത്. രാജ്യാന്തര ചലച്ചിത്ര മേളകളില്‍ കയ്യടി നേടിയ ഗീതു മോഹന്‍ദാസിന്‍റെ മൂത്തോന്‍റെ ട്രെയിലര്‍ പുറത്ത്. ഒരു മിനിറ്റ് മുപ്പത്തിയെട്ട് സെക്കന്‍റ് ദൈര്‍ഖ്യമുള്ള ട്രെയിലര്‍ സിനിമയിലെ നായകനായ നിവിന്‍ പോളിയുടെ പിറന്നാള്‍ ദിനമായ ഇന്ന് പുറത്തിറക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ പറഞ്ഞിരുന്നു. ഫാസ്റ്റായി പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന രീതിയിലാണ് ചിത്രത്തിന്‍റെ ട്രെയിലര്‍. ലക്ഷദ്വീപില്‍ ജനിച്ച് വളര്‍ന്ന ഒരു 14 വയസ്സുകാരന്‍ തന്റെ മൂത്ത സഹോദരനെ തേടിയിറങ്ങുന്നതിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. ലക്ഷദ്വീപില്‍ മൂത്ത സഹോദരനെയാണ് മൂത്തോന്‍ എന്ന് വിളിക്കുന്നത്.

അണിയറയില്‍ വലിയ ടീം ഉണ്ടെന്നതും മൂത്തോന്റെ പ്രത്യേകതകളാകുന്നു. ചായാഗ്രഹണം രാജീവ് രവിയാണ് നിര്‍വഹിക്കുന്നത്. കുണാല്‍ ശര്‍മ്മ ശബ്ദമിശ്രണവും സാഗര്‍ ദേശായി സംഗീതവും നിര്‍വഹിക്കുന്നു. ലക്ഷദ്വീപിലും കേരളത്തിലും മുംബൈയിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ ഹിന്ദി സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രശസ്ത സംവിധായകനും സിനിമയുടെ നിര്‍മ്മാതാക്കളിലൊരാളുമായ അനുരാഗ് കാശ്യപാണ്.

ഒരു സാഹസിക സ്വഭാവത്തിലുള്ള സിനിമയായിരിക്കും മൂത്തോന്‍. നേരത്തെ ഇന്‍ഷാ അള്ളാ എന്ന പേരില്‍ പ്രഖ്യാപിച്ച സിനിമ തന്നെയാണ് മൂത്തോനാകുന്നത് എന്ന് ഗീതു മോഹന്‍ദാസ് പറഞ്ഞിരുന്നു. ലക്ഷദ്വീപില്‍ ജനിച്ച് വളര്‍ന്ന ഒരു 14 വയസ്സുകാരന്‍ തന്റെ മൂത്ത സഹോദരനെ തേടിയിറങ്ങുന്നതിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. തികച്ചും ലളിതമായ കഥാ പശ്ചാത്തലമായിരിക്കും മൂത്തോന്റേതെന്നും അതിലേക്ക് കഥാപാത്രങ്ങള്‍ കടന്ന് വരികയായിരിക്കുമെന്നും സിനിമയെക്കുറിച്ച് ഗീതു നേരത്തെ പറഞ്ഞിരുന്നു.