LiveTV

Live

Entertainment

ഫുക്രുവും ടിക് ടോക് താരങ്ങളും.. തല്ലുംമ്പിടിയുടെ ടീസറെത്തി

പതിനഞ്ചോളം ടിക് ടോക് താരങ്ങളാണ് തല്ലുംമ്പിടിയില്‍ അഭിനയിക്കുന്നത്.

ഫുക്രുവും ടിക് ടോക് താരങ്ങളും.. തല്ലുംമ്പിടിയുടെ ടീസറെത്തി

ടിക് ടോക് താരങ്ങളെ അണിനിരത്തി നവാഗതനായ പ്രജിന്‍ പ്രതാപ് സംവിധാനം ചെയ്യുന്ന തല്ലുംമ്പിടിയുടെ ടീസറെത്തി. ഫുക്രു, റാഫി, പ്രബിന്‍, സന്ധ്യ തുടങ്ങി പതിനഞ്ചോളം ടിക് ടോക് താരങ്ങളാണ് തല്ലുംമ്പിടിയില്‍ അഭിനയിക്കുന്നത്.

ക്യാംപസ് പശ്ചാത്തലത്തിലാണ് സിനിമ എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് പ്രജിനാണ്. ഛായാഗ്രഹണം ഷിനൂബ് ടി ചാക്കോ. സുമേഷ് പരമേശ്വറിന്റേതാണ് സംഗീതം. രതീഷ് ഒമാനൂരാണ് എഡിറ്റര്‍. സജിത അജിത്ത്, സോണിയ മാനുവല്‍, ദിവ്യ വൃദി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.