LiveTV

Live

Entertainment

തരംഗമായി സെയ്റ നരസിംഹ റെഡ്ഡിയിലെ ഗാനരംഗം

‘ഓ സെയ്റ’ എന്ന ടൈറ്റില്‍ ഗാനരംഗം നാല് മില്ല്യണിലധികം ആളുകളാണ് ഇതിനോടകം കണ്ടത്

തരംഗമായി സെയ്റ നരസിംഹ റെഡ്ഡിയിലെ ഗാനരംഗം

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രം സൈറാ നരസിംഹ റെഡ്ഡിയിലെ ഗാനമാണിപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നത്. ‘ഓ സെയ്റ’ എന്ന ടൈറ്റില്‍ ഗാനരംഗം നാല് മില്ല്യണിലധികം ആളുകളാണ് ഇതിനോടകം കണ്ടത്. നായക കഥാപാത്രമായ ചിരഞ്ജീവിക്ക് പുറമെ നയന്‍ താരയും തമന്നയും ഗാന രംഗത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

സ്വാതന്ത്യ സമരസേനാനി നരസിംഹ റെഡ്ഡിയായാണ് ചിരഞ്ജീവി ചിത്രത്തില്‍ വേഷമിടുന്നത്. സിദ്ദമ്മ എന്ന രാജകുമാരിയുടെ വേഷത്തിലാണ് നയന്‍ താരയെത്തുന്നത്. തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവിയും ബിഗ് ബി അമിതാബ് ബച്ചനും ആദ്യമായി ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നരസിംഹ റെഡ്ഡിയുടെ ഗുരുവിന്‍റെ വേഷത്തിലാണ് ബിഗ് ബി എത്തുന്നത്.

250 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുരീന്ദര്‍ റെഡ്ഡിയാണ്. വിജയ് സേതുപതി, ജഗപതി ബാബു, കിച്ചാ സുദീപ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. തെലുങ്ക്, തമിഴ്, മലയാളം, കന്നട എന്നീ ഭാഷകളിലും ചിത്രം തിയേറ്ററുകളിത്തി.