LiveTV

Live

Entertainment

സൈനയായി പരിനീതിയെത്തും

സൈനയായി പരിനീതിയെത്തും

ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാളിന്റെ ജീവിതകഥ അഭ്രപാളിയിലേക്ക് എത്തുകയാണ്. പരിനീതി ചോപ്രയാണ് ചിത്രത്തില്‍ സൈനയായി എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാനിരിക്കെ പരനീതിയ്ക്കും ടീം അംഗങ്ങള്‍ക്കും ആശംസകള്‍ നേര്‍ന്ന് രംഗത്ത് വന്നിരിക്കുകയാണ് സൈന നെഹ്‌വാള്‍.

അതേസമയം സൈന നെഹ്‌വാളിന്റെ കഥാപാത്രത്തെ പൂര്‍ണതയോടെ എത്തിക്കാന്‍ കഠിനമായ പരിശീലനത്തിലാണ് പരിനീതി ചോപ്ര. തനിക്ക് യോജിക്കുന്ന കഥാപാത്രമാണ് എന്ന് നേരത്തെ പരിനീതി ചോപ്ര പറഞ്ഞിരുന്നു. സംവിധായകനും ടീമും വേണ്ടതെല്ലാം ഒരുക്കിത്തന്നു. ഫിസിയോ ടീമും പരിശീലകരും ഒപ്പമുണ്ടായിരുന്നു. സൈന എങ്ങനെയാണ് മത്സരങ്ങളില്‍ പ്രകടനം നടത്തുന്നത് എന്നതൊക്കെ മനസ്സിലാക്കി. സന്തോഷവതിയാണ്, ഒപ്പം ആകാംക്ഷയുമുണ്ട്- പരിനീതി ചോപ്ര പറഞ്ഞു.

ചിത്രത്തില്‍ സൈന നെഹ്‌വാളിന്റെ കഥാപാത്രത്തിന്റെ പരിശീലകനായി അഭിനയിക്കുക മാനവ് കൗള്‍ ആയിരിക്കും. പുല്ലേല ഗോപിചന്ദ് ആണ് സൈന നെഹ്‌വാളിന്റെ യഥാര്‍ത്ഥ പരിശീലകന്‍. അമോല്‍ ഗുപ്തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.