LiveTV

Live

Entertainment

ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തില്‍; ഫാമിലി ത്രില്ലറുമായി  വീണ്ടും പത്മകുമാര്‍ 

ജോസഫ്, മാമാങ്കം എന്നി ചിത്രങ്ങള്‍ക്ക് ശേഷം എം. പത്മകുമാര്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രം ഫാമിലി ത്രില്ലറാണെന്നാണ് റിപ്പോര്‍ട്ടുകള്‍

ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തില്‍;  ഫാമിലി ത്രില്ലറുമായി  വീണ്ടും പത്മകുമാര്‍ 

ആസിഫ് അലിയേയും സുരാജ് വെഞ്ഞാറമൂടിനേയും പ്രധാന കഥാപ്രാത്രങ്ങളാക്കി അണിയറയില്‍ പുതിയ ചിത്രമൊരുങ്ങും. എം. പത്മകുമാറാണ് ചിത്ര സംവിധാനം ചെയ്യുന്നത്. ജോസഫ്, മാമാങ്കം എന്നി ചിത്രങ്ങള്‍ക്ക് ശേഷം എം. പത്മകുമാര്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രം ഫാമിലി ത്രില്ലറാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അഭിലാഷ് പിള്ളയാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിക്കുന്നത്. സംവിധായകന്‍ തന്നെയാണ് ചിത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഫേസ് ബുക്കില്‍ കുറിച്ചത്.

പത്മകുമാറിന്‍റെ കുറിപ്പ് ഇങ്ങനെ

''മാമാങ്കത്തിന് ശേഷം ഞാൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ആസിഫ് അലിയും, സുരാജ് വെഞ്ഞാറമൂടും മുഖ്യ കഥാപാത്രങ്ങളായി എത്തുന്നു. അഭിലാഷ് പിള്ളയുടെ രചനയിൽ ഒരുങ്ങുന്ന ഈ ഫാമിലി ത്രില്ലറിൽ രതീഷ് റാം ക്യാമറയും, രഞ്ജിൻ സംഗീതവും, കിരൺദാസ് എഡിറ്റിംഗും നിർവഹിക്കുന്നു. മഹിമ നമ്പ്യാർ, സ്വാസിക തുടങ്ങിയവർക്കൊപ്പം വലിയ താരനിര അണിനിരക്കുന്ന ത്രില്ലെർ ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ നോബിൾ ജേക്കബ് ആണ്'' !!!