LiveTV

Live

Entertainment

ഏഷ്യാറ്റിക്ക് ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രമായി ബിരിയാണി

ജീവിതത്തില്‍ അപ്രതീക്ഷിതമായുണ്ടാകുന്ന സംഭവവികാസങ്ങളെ തുടര്‍ന്ന് പലായനം ചെയ്യുന്ന ഖദീജയുടേയും ഉമ്മയുടേയും ജീവിതമാണ് ബിരിയാണി പറയുന്നത്

ഏഷ്യാറ്റിക്ക് ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രമായി ബിരിയാണി

റോമില്‍ നടക്കുന്ന ഇരുപതാമത് ഏഷ്യാറ്റിക്ക് ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള നെറ്റ്പാക്ക് അവാര്‍ഡ് നേടിയിരിക്കുകയാണ് മലയാള ചിത്രം ബിരിയാണി. സജിന്‍ ബാബുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഏഷ്യാറ്റിക് ഇന്‍റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ മത്സരവിഭാഗത്തില്‍ നിന്നാണ് ബിരിയാണി തെരഞ്ഞെടുക്കപ്പെട്ടത്. നെറ്റ് പാക്ക് ജോയിന്റ് പ്രസിഡന്റ് ഫിലിപ് ചെ ചെയര്‍മാനും ശ്രീലങ്കന്‍ സംവിധായകന്‍ അശോക ഹന്ദഗാമ, നിരൂപകന്‍ മാര മാറ്റ എന്നിവരടങ്ങിയ ജൂറിയാണ് ചിത്രം തെരഞ്ഞെടുത്തത്. അസ്തമയം വരെ, അയാള്‍ ശശി എന്നീ സിനിമകള്‍ക്ക് ശേഷം സജിന്‍ സംവിധാനം ചെയ്ത സിനിമയാണ് ബിരിയാണി. തീരദേശത്ത് താമസിക്കുന്ന ഒരു മുസ്‍ലിം കുടുംബത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്. ഒക്ടോബര്‍ മൂന്നിനാണ് മേള ആരംഭിച്ചത്. ഒക്ടോബര്‍ ഒമ്പതിന് അവസാനിക്കുകയും ചെയ്തു.

ജീവിതത്തില്‍ അപ്രതീക്ഷിതമായുണ്ടാകുന്ന സംഭവവികാസങ്ങളെ തുടര്‍ന്ന് പലായനം ചെയ്യുന്ന ഖദീജയുടേയും ഉമ്മയുടേയും ജീവിതമാണ് ബിരിയാണി പറയുന്നത്.

ഏഷ്യാറ്റിക്ക് ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രമായി ബിരിയാണി