LiveTV

Live

Entertainment

മോഹന്‍ലാലിന്‍റെ ആനക്കൊമ്പെന്താ വനംവകുപ്പിന് വേണ്ടേ...

ആനക്കൊമ്പുകള്‍ പിടിച്ചെടുക്കാന്‍ ഇനിയും വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് പരാതികാരനായ ഐസക് വര്‍ഗീസ് പറഞ്ഞു

മോഹന്‍ലാലിന്‍റെ ആനക്കൊമ്പെന്താ വനംവകുപ്പിന് വേണ്ടേ...

സിനിമതാരം മോഹന്‍ലാല്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ആനക്കൊമ്പുകള്‍ പിടിച്ചെടുക്കാന്‍ വനം വകുപ്പ് തയ്യറാകുന്നില്ല. നിയമ വിരുദ്ധമായാണ് മോഹന്‍ലാല്‍ ആനക്കൊമ്പുകള്‍ കൈവശം വെച്ചിരിക്കുന്നതെന്ന് കോടതിയില്‍ വനംവകുപ്പ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വനം വകുപ്പിനെതിരെ കോടതിയെ സമീപികാന്‍ ഒരുങ്ങുകയാണ് പരാതികാരനായ ഐസക്ക് വര്‍ഗ്ഗീസ്

2011ല്‍ തേവരയിലെ മോഹന്‍ലാലിന്‍റെ വീട്ടില്‍നിന്നാണ് 4 ആനക്കൊമ്പുകള്‍ ആദായ വകുപ്പ് റെയ്ഡില്‍ കണ്ടെത്തിയത്. അന്നുതനെ വനം വകുപ്പ് സ്ഥലത്ത് എത്തിയിരുന്നെങ്കിലും ആനകൊമ്പ് പിടിച്ചെടുകാതെ മോഹന്‍ലാലിനുതന്നെ സൂക്ഷിക്കാന്‍ നല്‍കി. നിയമ വിരുദ്ധമായാണ് മോഹലാല്‍ ആനക്കൊമ്പ് സൂക്ഷിച്ചിരിക്കുന്നതെന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി ആഴ്ച്ചകള്‍ കഴിഞ്ഞെങ്കിലും ആനകൊമ്പുകള്‍‌ പിടിച്ചെടുക്കാന്‍ വനം വകുപ്പ് കൂട്ടാക്കിയിട്ടില്ല. ആനക്കൊമ്പുകള്‍ പിടിച്ചെടുക്കാന്‍ ഇനിയും വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് പരാതികാരനായ ഐസക് വര്‍ഗീസ് പറഞ്ഞു

നിയമ വിരുദ്ധമായാണ് ആനക്കൊമ്പുകള്‍ സൂക്ഷിക്കുന്നതെന്ന് വനം വകുപ്പുതന്നെ കോടതിയെ അറിയിച്ചതിനാല്‍ ആനക്കൊമ്പുകള്‍ പിടിച്ചെടുത്ത് മോഹന്‍ലാലിനെ നിയമത്തിനു മുന്നില്‍കൊണ്ടുവരാന്‍ തയ്യറാകണമെന്നും പരാതികാരന്‍ ആവശ്യപടുന്നു.