LiveTV

Live

Entertainment

കൂടത്തായി സിനിമയാക്കാന്‍ മത്സരമോ? മോഹന്‍ലാല്‍ വന്നതോടെ അങ്കലാപ്പിലായി ഡിനി ഡാനിയേല്‍

സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററും ഇന്നലെ റിലീസ് ചെയ്തിരുന്നു

കൂടത്തായി സിനിമയാക്കാന്‍ മത്സരമോ? മോഹന്‍ലാല്‍ വന്നതോടെ അങ്കലാപ്പിലായി ഡിനി ഡാനിയേല്‍

കൂടത്തായി കൂട്ടക്കൊലപാതകം മോഹൻലാലും ആന്റണി പെരുമ്പാവൂരും സിനിമയാക്കുന്നുവെന്ന വാർത്ത പുറത്തുവന്നതോടെ ഇനിയെന്ത് ചെയ്യും എന്ന അവസ്ഥയിലാണ് നടി ഡിനി ഡാനിയൽ. കൂടത്തായി സംഭവം ആസ്പദമാക്കി അതേപേരിൽ ഒരു ചിത്രം ഡിനിയും പ്രഖ്യാപിച്ചിരുന്നു. കൂടത്തായ് എന്നു പേരിട്ട സിനിമയിൽ ജോളി ആയി എത്തുന്നത് ഡിനി ഡാനിയൽ ആയിരുന്നു.

സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററും ഇന്നലെ റിലീസ് ചെയ്തിരുന്നു. എന്നാൽ ആന്റണി പെരുമ്പാവൂർ–മോഹൻലാല്‍ ടീം ഇതേ വിഷയത്തിൽ സിനിമ പ്രഖ്യാപിച്ചതോടെ ആശങ്കയിലാണ് ജോളി.

കൂടത്തായി സിനിമയാക്കാന്‍ മത്സരമോ? മോഹന്‍ലാല്‍ വന്നതോടെ അങ്കലാപ്പിലായി ഡിനി ഡാനിയേല്‍

‘കൂടത്തായ് സിനിമയുടെ ജോലികൾ ഔദ്യോഗികമായി ആരംഭിച്ചത് ഇന്നലെ 08-10-2019. ഇന്നലെ തന്നെ ഫെയ്സ്ബുക്കിൽ പോസ്റ്റർ റിലീസ് ചെയ്തിരുന്നു . ഇന്ന് രാവിലെ മലയാള മനോരമയിൽ വന്ന വാർത്ത കണ്ട് ഞെട്ടി. ഇനിയിപ്പോ എന്ത്.’ ഡിനി കുറിച്ചു. ഡിനി നായികയാകുന്ന ചിത്രത്തിന്റെ സംവിധാനം റോണെക്സ് ഫിലിപ്പ് ആയിരുന്നു. വിജീഷ് തുണ്ടത്തിൽ തിരക്കഥ എഴുതുന്ന ചിത്രത്തിന്റെ നിർമാതാവ് അലക്സ് ജേക്കബ്.