LiveTV

Live

Entertainment

‘പട്ടാള യൂണിഫോമില്‍ ടൊവിനോയുടെ പ്രണയം’; എടക്കാട് ബറ്റാലിയന്‍ 06 പുതിയ ടീസര്‍ 

‘പട്ടാള യൂണിഫോമില്‍ ടൊവിനോയുടെ പ്രണയം’; എടക്കാട് ബറ്റാലിയന്‍ 06 പുതിയ ടീസര്‍ 

ടൊവിനോ തോമസ് നായകനായ എടക്കാട് ബറ്റാലിയന്‍ 06ന്റെ മൂന്നാമത്തെ ടീസര്‍ പുറത്തിറങ്ങി. പട്ടാളക്കാരനായ ടൊവിനോ നായിക സംയുക്ത മേനോനെ കാണുന്നതും അവരുടെ പ്രണയമിരമ്പുന്ന നിമിഷങ്ങളുമാണ് പുതിയ ടീസറിലുള്ളത്.

Also read: ‘അതിര്‍ത്തിയില്‍ പോയി കാവല്‍ കിടക്കാതെ ഇവിടൊരു ബിരിയാണിക്കട തുടങ്ങിക്കൂടായിരുന്നോ?’

സ്വപ്‌നേഷ് കെ നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് പി.ബാലചന്ദ്രനാണ് തിരക്കഥ ഒരുക്കുന്നത്. സിനു സിദ്ധാര്‍ഥ് ആണ് ഛായാഗ്രഹണം. കൈലാസ് മേനോന്‍റേതാണ് സംഗീതം. റൂബി ഫിലിംസ് ആന്‍ഡ് കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.

ആക്ഷന്‍ രംഗങ്ങളോടു കൂടിയ ആദ്യ ടീസര്‍ വലിയ ശ്രദ്ധ നേടിയിരുന്നു. തുടര്‍ന്നിറങ്ങിയ ടീസര്‍ കുടുംബബന്ധത്തിന്റെ നന്മയും സ്നേഹവുമൊക്കെയായിരുന്നു കാണിച്ചിരുന്നത്. ചിത്രം ഒക്ടോബര്‍ 28ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും.