LiveTV

Live

Entertainment

മാപ്പിളപ്പാട്ടൊരു കടലാണെങ്കില് ഒപ്പന അതിലൊരു കപ്പലാണ്: വൈറലായി ഒപ്പന

പറയാൻ കഴിയാതെ പോയ പ്രണയം പ്രമേയമാക്കി മലബാറിന്‍റെ പശ്ചാത്തലത്തില്‍ ഒരു കുഞ്ഞു ചിത്രം

മാപ്പിളപ്പാട്ടൊരു കടലാണെങ്കില് ഒപ്പന അതിലൊരു കപ്പലാണ്: വൈറലായി ഒപ്പന

''മൊഹബത്തിൻ പുതുനിലവാകെ പൂത്ത പനിമലരുകൾ പോലെ.. ഖൽബിലൊളി വിരിയണതാരേ നീലമിഴി എഴുതിയ പെണ്ണെ..''

വിനീത് ശ്രീനിവാസന്‍റെ ശബ്ദത്തില്‍ ഈ പാട്ട് ഇറങ്ങിയപ്പോള്‍ മുതലേ, ഒപ്പനയെന്ന ഹ്രസ്വചിത്രത്തിനായി കാത്തിരിക്കുകയായിരുന്നു ആസ്വാദകര്‍. പറയാൻ കഴിയാതെ പോയ പ്രണയവും നൊസ്റ്റാൾജിയയുമാണ് സിനിമയുടെ പ്രമേയം. ഒരു സ്കൂളിലെ നിഷ്കളങ്കരായ കുറച്ചു വിദ്യാര്‍ത്ഥികളിലൂടെയുമാണ് കഥ വികസിക്കുന്നത്.

ക്വീൻ ഫെയി മിഥുൻ, പ്രണവ്, അതുല്യ, പോൾ വർഗീസ്, ഹുസൈൻ കോയ, തിരക്കഥാകൃത്തും നടനുമായ ദിനേശ് ഇടത്തിട്ട, സാംസൺ, സംസ്ഥാന അവാർഡ് ജേതാവ് അഞ്ജലി നായർ, കോമഡി മിമിക്രി താരം വിജയ കൃഷ്ണൻ, മറിമായം ഫെയിം ഗംഗ, അഭിലാഷ് കാളിപറമ്പിൽ തുടങ്ങിയവരാണ് അഭിനേതാക്കള്‍. ഷഹദ് ആണ് സംവിധാനം. ലവ് ആക്‌ഷൻ ഡ്രാമ, അടികപ്യാരേ കൂട്ടമണി, ഉറിയടി തുടങ്ങിയ ചിത്രങ്ങളുടെ സഹസംവിധായകനാണ് ഷഹദ്

ഒരു സിനിമ കണ്ട പ്രതീതി നല്‍കാന്‍ ഈ കുഞ്ഞ് സിനിമയ്ക്ക് കഴിയുന്നുണ്ട്... ക്ലാസ്‍മേറ്റും 96ഉം, തണ്ണീര്‍മത്തന്‍ ദിനങ്ങളുമൊക്കെ ഇരുകൈയും നീട്ടി പ്രേക്ഷകര്‍ക്ക് തീര്‍ച്ചയായും ഈ കുഞ്ഞുസിനിമയും ഇഷ്ടപ്പെടും.