LiveTV

Live

Entertainment

അജു ‘കമല’യെ തേടി ഇറങ്ങുന്നു, ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ശ്രദ്ധേയം

36 മണിക്കൂറിനുള്ളില്‍ നടക്കുന്ന കാര്യങ്ങളെ കോര്‍ത്തിണക്കി രഞ്ജിത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ അജു നായകന്‍.

അജു ‘കമല’യെ തേടി ഇറങ്ങുന്നു, ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ശ്രദ്ധേയം

കമല എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്ററില്‍ തന്നെ നിഗൂഡത ഒളിപ്പിച്ചു കൊണ്ടാണ് അണിയറയില്‍ നിന്ന് പോസ്റ്റര്‍ പുറത്തു വിട്ടിരിക്കുന്നത്. ഫസ്റ്റ്ലുക്ക് പോസ്റ്ററില്‍ സൂക്ഷിച്ചു നോക്കിയാല്‍ ഒരു സ്ത്രീയുടെ രൂപം കാണാം.

ത്രില്ലര്‍ സ്വഭാവുള്ള സിനിമയായിരിക്കും എന്ന സൂചന നല്‍കിക്കൊണ്ട് 36 മണിക്കൂറിനുള്ളില്‍ സംഭവിക്കുന്ന കാര്യങ്ങളെ കോര്‍ത്തിണക്കിയാണ് ചിത്രം ഒരുങ്ങുന്നത്. രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഡ്രീംസ് ആൻഡ് ബിയോണ്ട്സിന്‍റെ പ്രൊഡക്ഷന്‍ ആണ് പുറത്തിറക്കുന്നത്.

പ്രേതം 2വിനു ശേഷം അജുവും രഞ്ജിത് ശങ്കറും ഒരുമിക്കുന്ന ചിത്രമാണ് കമല. രഞ്ജിത്-അജു കൂട്ടുകെട്ടില്‍ ഏഴാമത്തെ ചിത്രമാണ് തിരശീലയിലെത്താന്‍ പോകുന്നത്. പാസഞ്ചര്‍, അര്‍ജുനന്‍ സാക്ഷി എന്നീ ത്രില്ലര്‍ ചിത്രങ്ങളും രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്തതാണ്. സിനിമ നവംബറില്‍ തിയറ്ററുകളില്‍ എത്തുമെന്നാണ് പുറത്തു വരുന്ന വിവരം.