LiveTV

Live

Entertainment

ആര് കട്ട് ചെയ്യാന്‍ പറഞ്ഞു നിന്നോട്? ചിരിച്ചും ചിരിപ്പിച്ചും മമ്മൂട്ടി 

ആര് കട്ട് ചെയ്യാന്‍ പറഞ്ഞു നിന്നോട്? ചിരിച്ചും ചിരിപ്പിച്ചും മമ്മൂട്ടി 

മമ്മൂട്ടിയെ നായകനാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്ത ഗാനഗന്ധര്‍വ്വന്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ലെക്കേഷനിലെ രസകരമായ രംഗങ്ങള്‍ ചേര്‍ത്തിണക്കിയാണ് വീഡിയോ തയ്യാറാക്കിയത്.

ഗാനമേള പാട്ടുകാരനായ കലാസദന്‍ ഉല്ലാസായി മമ്മൂട്ടി വേഷമിടുന്ന ചിത്രത്തില്‍ പുതുമുഖം വന്ദിതയാണ് നായിക. രമേശ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയത്.

മുകേഷ്, ഇന്നസെന്റ്, സിദ്ദീഖ്, സലിം കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, മനോജ് കെ ജയന്‍, സുരേഷ് കൃഷ്ണ, മണിയന്‍ പിള്ള രാജു, അതുല്യ, ശാന്തിപ്രിയ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. അഴകപ്പന്‍ ഛായാഗ്രഹണവും ദീപക് ദേവ് സംഗീതവും ലിജോ പോള്‍ എഡിറ്റിങും നിര്‍വഹിച്ചു.