LiveTV

Live

Entertainment

‘അതിര്‍ത്തിയില്‍ പോയി കാവല്‍ കിടക്കാതെ ഇവിടൊരു ബിരിയാണിക്കട തുടങ്ങിക്കൂടായിരുന്നോ?’

പട്ടാളക്കാരനായ ടൊവിനോ നാട്ടിലെത്തുന്നതും നാട്ടുകാരുടെ പ്രതികരണവുമാണ് ടീസറിലുള്ളത്.

‘അതിര്‍ത്തിയില്‍ പോയി കാവല്‍ കിടക്കാതെ ഇവിടൊരു ബിരിയാണിക്കട തുടങ്ങിക്കൂടായിരുന്നോ?’

ടൊവിനോ തോമസ് നായകനായ എടക്കാട് ബറ്റാലിയന്‍ 06ന്റെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. പട്ടാളക്കാരനായ ടൊവിനോ നാട്ടിലെത്തുന്നതും നാട്ടുകാരുടെ പ്രതികരണവുമാണ് ടീസറിലുള്ളത്.

സംയുക്ത മേനോനാണ് സ്വപ്‌നേഷ് കെ നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായിക. പി.ബാലചന്ദ്രന്റേതാണ് തിരക്കഥ. സിനു സിദ്ധാര്‍ഥ് ഛായാഗ്രഹണം നിര്‍വഹിച്ചു. കൈലാസ് മേനോന്‍റേതാണ് സംഗീതം. റൂബി ഫിലിംസ് ആന്‍ഡ് കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.

സലീം കുമാര്‍, പി.ബാലചന്ദ്രന്‍, സരസ ബാലുശ്ശേരി, നിര്‍മല്‍ പാലാഴി എന്നിവരാണ് ടൊവിനോക്കൊപ്പം പുതിയ ടീസറിലുള്ളത്.