LiveTV

Live

Entertainment

ഇതെന്‍റെ സണ്‍ ഗ്ലാസല്ലേ? രണ്‍വീറിനെ കണ്ടപ്പോള്‍ കുഞ്ഞുസിവക്ക് സംശയം

ഈ രണ്‍വീറെങ്ങാനും.. സിവ ഓടിച്ചെന്ന് മുകളിലെ മുറിയില്‍ പോയി തിരഞ്ഞു.

ഇതെന്‍റെ സണ്‍ ഗ്ലാസല്ലേ? രണ്‍വീറിനെ കണ്ടപ്പോള്‍ കുഞ്ഞുസിവക്ക് സംശയം

സണ്‍ ഗ്ലാസ് ധരിച്ച് സ്റ്റൈലായി നില്‍ക്കുന്ന ധോനിയുടെ മകള്‍ സിവയും ബോളിവുഡ് താരം രണ്‍വീറുമാണ് ഇന്‍സ്റ്റഗ്രാമിലെ താരങ്ങള്‍. സംഗതി ഇതാണ്-

സണ്‍ ഗ്ലാസ് ധരിച്ച് നില്‍ക്കുന്ന രണ്‍വീറിനെ കണ്ടപ്പോള്‍ കുഞ്ഞു സിവയ്ക്ക് സംശയം. 'ഇതെന്‍റെ സണ്‍ ഗ്ലാസല്ലേ? ഈ രണ്‍വീറെങ്ങാനും..' ഓടിച്ചെന്ന് മുകളിലെ മുറിയില്‍ പോയി തിരഞ്ഞു. കണ്ണട അവിടെയുണ്ടെന്ന് ഉറപ്പാക്കിയ ശേഷമേ സിവ തിരച്ചില്‍ നിര്‍ത്തിയുള്ളൂ.

സിവയും രണ്‍വീറും ഒരേ പോലെയുള്ള സണ്‍ഗ്ലാസുകള്‍ ധരിച്ചുനില്‍ക്കുന്ന ചിത്രം അച്ഛന്‍ ധോനിയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഒപ്പം സിവയുടെ തിരച്ചിലിന്‍റെ കഥയും പങ്കുവെച്ചു.

"ഇക്കാലത്തെ കുട്ടികള്‍ വ്യത്യസ്തരാണ്. നാലര വയസ്സില്‍ ഇതുപോലെ ഒരു കണ്ണട കണ്ടാല്‍ ഞാനൊന്നും തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല. അടുത്ത തവണ രണ്‍വീറിനെ കാണുമ്പോള്‍ ഉറപ്പാണ്- നിങ്ങള്‍ക്കുള്ളതുപോലുള്ള ഒരു സണ്‍ ഗ്ലാസ് തനിക്കുമുണ്ടെന്ന് അവള്‍ പറയും”- ഫോട്ടോയ്ക്കൊപ്പം ധോനി എഴുതി.

വൈകാതെ കമന്‍റുമായി രണ്‍വീറുമെത്തി. പിന്നാലെ ക്രിക്കറ്റ് താരങ്ങളും ആരാധകരും രസികന്‍ കമന്റുകളുമായി എത്തി.

ഇതെന്‍റെ സണ്‍ ഗ്ലാസല്ലേ? രണ്‍വീറിനെ കണ്ടപ്പോള്‍ കുഞ്ഞുസിവക്ക് സംശയം

സിവ സോഷ്യല്‍ മീഡിയയില്‍ നേരത്തെ തന്നെ താരമാണ്. മലയാളത്തില്‍ പാട്ടുപാടി കേരളീയരെ സിവ പ്രത്യേകം കയ്യിലെടുത്തിട്ടുണ്ട്.