LiveTV

Live

Entertainment

‘ജോളി’യെ മറയാക്കി സ്ത്രീവിരുദ്ധത ആഘോഷിക്കുന്ന ആണധികാരങ്ങളോട്!

ചായയില്‍ ‘സയനൈഡ് ഉണ്ടോ..?’ എന്ന് സ്ത്രീകളോടു ചോദിക്കുന്ന മേല്‍ ഷോവനിസ്റ്റുകളുടെ നിഷ്കളങ്കമായ തമാശയാണ് ഇപ്പോള്‍ ട്രെന്‍ഡ്. എന്നാല്‍ അതത്ര നിഷ്കളങ്കമായ തമാശയാണോ? അല്ല!

‘ജോളി’യെ മറയാക്കി സ്ത്രീവിരുദ്ധത ആഘോഷിക്കുന്ന ആണധികാരങ്ങളോട്!

ചായയുമായ് വരുന്ന സ്ത്രീയോട് സയനൈഡ് ഉണ്ടോ എന്ന് ചോദിക്കുന്ന നിഷ്കളങ്ക മേല്‍ ഷോവനിസ്റ്റുകളോട്, 'ജോളി' എന്ന പേര് മുഴുവന്‍ സ്ത്രീകളെയും സംശയബുദ്ധിയോടെ നോക്കാനും ആക്ഷേപ കഥാപാത്രമാക്കാനുമുള്ള ലൈസന്‍സാണെന്ന് കരുതുന്നവര്‍ ഒന്നു പിറകോട്ട് നില്‍ക്കുക,

കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി മാത്രമാണ് ജോളി, അല്ലാതെ മുഴുന്‍ വരുന്ന സ്ത്രീ സമൂഹത്തിന്‍റെയും പ്രതിനിധിയല്ല. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പല ട്രോളുകളുടെയും സത്ത പരിശോധിച്ചാല്‍ കാണാന്‍ കഴിയും 'ജോളി' എന്ന വ്യക്തിത്വത്തിന്‍റെ മറ പിടിച്ച് സ്ത്രീകളെ നോക്കി സ്വയം മറന്നു ചിരിക്കുന്ന ആണധികാരങ്ങളെ. വീട്ടിലെ ചായയില്‍ സയനൈഡ് ഉണ്ടോ എന്ന് സ്ത്രീകളോടു ചോദിക്കുന്ന മേല്‍ ഷോവനിസ്റ്റുകളുടെ നിഷ്കളങ്കമായ തമാശയാണ് ഇപ്പോള്‍ ട്രെന്‍ഡ്. എന്നാല്‍ അതത്ര നിഷ്കളങ്കമായ തമാശ അല്ല. സ്ത്രീകളെ ചവിട്ടിതാഴ്ത്താനും അടിച്ചമര്‍ടത്താനും അവസരം തേടി നടക്കുന്ന നൂറ്റാണ്ടില്‍ നിന്നും വണ്ടി കിട്ടാത്തവര്‍ക്കുള്ള മറുപടിയുമായ് ഫെയ്സ്ബുക്കില്‍ സന്ദീപ് ദാസ് എന്ന യുവാവ് എഴുതിയ കുറിപ്പ് വൈറല്‍ ആകുന്നു.

''ഭാര്യയോട് ഇപ്പോൾ ഭയങ്കര സ്നേഹമാണ്.അവൾ ചായയും കൊണ്ടുവന്നാൽ,റൊമാന്റിക്കായി ഒരു സിപ്പ് അവളെക്കൊണ്ട് കുടിപ്പിക്കാതെ എനിക്ക് ഇറങ്ങില്ല.ചോറുകൊണ്ടു വന്നാൽ ഒരുരുള ഉരുട്ടി അവൾക്ക് കൊടുക്കാതെ ഉണ്ണാനും കഴിയുന്നില്ല.നമ്മുടെ ജീവൻ നമ്മൾ നോക്കണം.ഭാര്യ 'ജോളി'യായാൽ എല്ലാം തീരും.....!! '' സന്ദീപിന്‍റെ കുറിപ്പ് തുടങ്ങുന്നത് ഇങ്ങനെ ‌

''ഭാര്യയോട് ഇപ്പോൾ ഭയങ്കര സ്നേഹമാണ്.അവൾ ചായയും കൊണ്ടുവന്നാൽ,റൊമാന്റിക്കായി ഒരു സിപ്പ് അവളെക്കൊണ്ട് കുടിപ്പിക്കാതെ...

Posted by Sandeep Das on Monday, October 7, 2019