LiveTV

Live

Entertainment

നിത്യാനന്ദയെ പരസ്യത്തിലൂടെ ട്രോളി റെഡ്മീ; വൈ3 ഫോണിന്‍റെ പരസ്യ വീഡിയോ ഹിറ്റ്!

നിത്യാനന്ദയുടെ ടോക്ക് വീഡിയോ പലപ്പോഴും സമൂഹ്യമാധ്യമങ്ങളില്‍ ആഘോഷിക്കുക പതിവാണ്, എന്നാല്‍ ഇത്തരത്തില്‍ വ്യതസ്തമായ ട്രോളിലൂടെ നിത്യാനന്ദയുടെ പ്രഭാഷണത്തെ പരസ്യം ചെയ്യുന്നത് ഇതാദ്യമാണ്.

നിത്യാനന്ദയെ പരസ്യത്തിലൂടെ ട്രോളി റെഡ്മീ; വൈ3 ഫോണിന്‍റെ പരസ്യ വീഡിയോ ഹിറ്റ്!

വിവാദ ആത്മീയാചാര്യന്‍ നിത്യാനന്ദയുടെ പ്രഭാഷണങ്ങളുടെ ഒരുപാട് ട്രോളുകള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ അതിനെയെല്ലാം കടത്തിവെട്ടി ട്രോളിലൂടെ തങ്ങളുടെ ഉല്‍പ്പന്നം വിറ്റഴിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ഷവോമി. ഷവോമിയുടെ മോഡലായ റെഡ്മീ വൈ3 യുടെ പരസ്യം ആണ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിക്കൊണ്ടിരിക്കുന്നത്.

ക്വാണ്ടം ഫിസിക്സിനെപ്പറ്റിയും, ഐന്‍സ്റ്റീന്‍ സിദ്ധാന്തത്തപ്പറ്റിയുമെല്ലാം ഒരു ലോജിക്കുമില്ലാതെ വാചാലനാകുന്ന നിത്യാനന്ദയുടെ ടോക്ക് വീഡിയോ പലപ്പോഴും സമൂഹ്യമാധ്യമങ്ങളില്‍ ആഘോഷിക്കുക പതിവാണ്, എന്നാല്‍ ഇത്തരത്തില്‍ വ്യതസ്തമായ ട്രോളിലൂടെ നിത്യാനന്ദയുടെ പ്രഭാഷണത്തെ പരസ്യം ചെയ്യുന്നത് ഇതാദ്യമാണ്.

Selfies so perfect, SwaMi is perplexed with the chemistry of the physics of the selfie. Selfie is Mi & Mi is #RedmiY3 -...

Posted by Mi India on Thursday, October 3, 2019

സെൽഫിയുടെ കെമിസ്ട്രിയുടെ ഫിസിക്സ്’ എന്ന നിത്യാനന്ദ ബാബ ആശയത്തിലൂന്നിയാണ് പരസ്യത്തിന്‍റെ മേക്കിംഗ്. ‘മി’ എന്നാൽ ഞാനാണെന്നും മി(ഷവോമി) യിൽ എടുക്കുന്ന സെൽഫി ‘മി’ തന്നെയാകുന്നു എന്നുമാണ് പരസ്യത്തിൽ പറയുന്നത്. സെൽഫി എന്താണെന്നും റെഡ്മി എന്താണെന്നുമുള്ള കണ്ടെത്തലുകളും സ്വാമി പങ്കു വെക്കുന്നു. ചുറ്റും പ്രസംഗം കേട്ട് ഒന്നും മനസ്സിലാകാതെയിരിക്കുന്ന കുറേ ഭക്തരെയും വീഡിയോയിൽ കാണാം. സെൽഫിയെപ്പറ്റിയുള്ള ശാസ്ത്രീയ തത്വങ്ങൾ പങ്കുവെച്ചതിനു ശേഷം ഫോണിലൊരു സെൽഫിയെടുക്കുന്ന സ്വാമിയുടെ ഷോട്ടിലാണ് പരസ്യം അവസാനിക്കുന്നത്.

8999 രൂപയ്ക്ക് വിപണിയില്‍ എത്തിച്ച ഫോണ്‍ ഇപ്പോള്‍ 1000 രൂപ കുറച്ച് 7999 രൂപയ്ക്കാണ് വില്‍ക്കുന്നത്. 32 എം.പി സെല്‍ഫി ക്യാമറയും 12+2 എം.പി ഡ്യുവല്‍ ക്യാമറയുമായാണ് വൈ3 പുറത്തിറങ്ങുന്നത്. 4000 എം.എ.എച്ച് ബാറ്ററി ബാക്കപ്പുള്ള ഫോണ്‍ നോച്ച് ഡിസ്പ്ലേയുമായാണ് വിപണിയിലെത്തുന്നത്.

നിത്യാനന്ദയെ പരസ്യത്തിലൂടെ ട്രോളി റെഡ്മീ; വൈ3 ഫോണിന്‍റെ പരസ്യ വീഡിയോ ഹിറ്റ്!

'ദിവാലി വിത്ത് എംഐ’ എന്ന ഹാഷ്ടാഗിലാണ് ഷവോമി സോഷ്യൽ മീഡിയ പേജിൽ വൈ3 യുടെ പരസ്യം പങ്കു വെച്ചിരിക്കുന്നത്. ഇതിനോടകം തന്നെ വൈറല്‍ ആയിക്കഴിഞ്ഞ പരസ്യം ഒട്ടനവധി ആളുകളാണ് ഷെയര്‍ ചെയ്യുന്നത്