LiveTV

Live

Entertainment

‘ദുർഗ്ഗാഷ്ടമി ദിനത്തിൽ നകുലനും ഗംഗയും വീണ്ടും ഒന്നിച്ചപ്പോൾ’; ഫോട്ടോ വൈറല്‍

‘ദുർഗ്ഗാഷ്ടമി ദിനത്തിൽ നകുലനും ഗംഗയും വീണ്ടും ഒന്നിച്ചപ്പോൾ’; ഫോട്ടോ വൈറല്‍

നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരവിനൊരുങ്ങുന്ന സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ഫോട്ടോ വൈറല്‍. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള സെല്‍ഫിയാണ് വൈറലായത്. 1993ല്‍ ഫാസിലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മണിചിത്രത്താഴിലെ പ്രശസ്ത കഥാപാത്രങ്ങളായ ഗംഗയും നകുലനുമായി വിസ്മയിപ്പിച്ചവരാണ് സുരേഷ് ഗോപിയും ശോഭനയും. പഴയെ ആ അനുഭവം അനുസ്മരിച്ചാണ് സുരേഷ് ഗോപി പുതിയ ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ശോഭന പകര്‍ത്തിയ സെല്‍ഫി ക്ലിക്കില്‍ നകുലനായി അഭിനയിച്ച സുരേഷ് ഗോപി ചിരിച്ചു നില്‍ക്കുന്നതാണ് ഫോട്ടോ. ഒക്ടോബര്‍ ആറ്, വീണ്ടുമൊരു ദുര്‍ഗാഷ്ടമി ദിനത്തിലാണ് ഇരുവരും ഒന്നിച്ച പുതിയ ഫോട്ടോ പുറത്തിറങ്ങിയത് എന്ന പ്രത്യേകതയും വൈറല്‍ ചിത്രത്തിനുണ്ട്.

ഫോട്ടേക്ക് സുരേഷ് ഗോപി നല്‍കിയ തലക്കെട്ട് ഇങ്ങനെയാണ്: 'നകുലന്‍ ഗംഗയുമായി ദുര്‍ഗാഷ്ടമി ദിനത്തില്‍ വീണ്ടും ഒന്നിച്ചപ്പോള്‍'.

അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം നിര്‍മ്മിക്കുന്നത് യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ ആണ്. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന മൂന്നാമത്തെ സിനിമയാണ് പേരിടാത്ത ഈ പുതിയ ചിത്രം. സുരേഷ് ഗോപിക്കും ശോഭനയ്ക്കുമൊപ്പം പ്രിയദര്‍ശന്റെ മകള്‍ കല്യാണിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 2015ല്‍ പുറത്തിറങ്ങിയ മൈ ഗോഡ് ആണ് സുരേഷ് ഗോപിയുടെതായി പുറത്തിറങ്ങിയ അവസാന മലയാള ചിത്രം. വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ തിര ആണ് ശോഭനയുടെ അവസാനത്തെ മലയാള ചലച്ചിത്രം.