LiveTV

Live

Entertainment

ടോവിനോ, സൗബിന്‍ നായകര്‍; മുഹ്സിന്‍ പരാരി- ആഷിഖ് അബു- റിമ കല്ലിങ്കല്‍ കൂട്ടുക്കെട്ടില്‍ ‘തല്ലുമാല’ വരുന്നു

ടോവിനോ, സൗബിന്‍ നായകര്‍; മുഹ്സിന്‍ പരാരി- ആഷിഖ് അബു- റിമ കല്ലിങ്കല്‍ കൂട്ടുക്കെട്ടില്‍ ‘തല്ലുമാല’ വരുന്നു

വൈറസിന് ശേഷം ആഷിഖ് അബു- റിമ കല്ലിങ്കല്‍- മുഹ്സിന്‍ പരാരി കൂട്ടുക്കെട്ടില്‍ തല്ലുമാല ഒരുങ്ങുന്നു. ടോവിനോ തോമസ്, സൗബിന്‍ ഷാഹിര്‍ എന്നിവരെ നായകരാക്കി ഒരുക്കുന്ന ചിത്രത്തിന്റെ കഥ ഒരുക്കുന്നത് സംവിധായകനായ മുഹ്സിന്‍ പരാരിയാണ്. സഹ എഴുത്തുക്കാരനായി തമാശ സിനിമയുടെ സംവിധായകന്‍ അഷ്റഫ് ഹംസ എത്തുന്നു എന്ന പ്രത്യേകതയും തല്ലുമാലക്കുണ്ട്. ഒ.പി.എമ്മിന്റെ ബാനറില്‍ ആഷിഖ് അബു, റിമ കല്ലിങ്കല്‍ എന്നിവരാണ് തല്ലുമാല നിര്‍മിക്കുന്നത്. ജിംഷി ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീത സംവിധാനം സുഷിന്‍ ശ്യാം. എഡിറ്റിംഗ് - സൈജു ശ്രീധരന്‍. വസ്ത്രാലങ്കാരം മഷാര്‍ ഹംസയും മേക്കപ്പ് റോണക്സ് സേവ്യറും നിര്‍വ്വഹിക്കുന്നു. ഒ.പി.എം വിതരണം ചെയ്യുന്ന ചിത്രം 2020 സെപ്റ്റംബറില്‍ തിയേറ്ററുകളിലെത്തും.