LiveTV

Live

Entertainment

ആ കഥാപാത്രം എന്നെ ഒരുപാട് നാള്‍ വേട്ടയാടി... സൈജു കുറുപ്പ് പറയുന്നു

താന്‍ ഒരു അച്ഛനായതുകൊണ്ടാകാം, അത് ഒരുപാട് ബാധിച്ചതെന്നും സൈജു പറയുന്നു

ആ കഥാപാത്രം എന്നെ ഒരുപാട് നാള്‍ വേട്ടയാടി... സൈജു കുറുപ്പ് പറയുന്നു

മലയാളത്തില്‍ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് സൈജു കുറുപ്പ്. ആടിലെ അറക്കല്‍ അബുവിനെ വെള്ളിത്തിരയില്‍ മനോഹരമാക്കിയ സൈജു കുറുപ്പ് തന്‍റെ സിനിമ ജീവിതത്തിലെ മറക്കാന്‍ പറ്റാത്ത ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ്.

ആ കഥാപാത്രം എന്നെ ഒരുപാട് നാള്‍ വേട്ടയാടി... സൈജു കുറുപ്പ് പറയുന്നു

വി.കെ പ്രകാശ് സംവിധാനം ചെയ്ത താങ്ക് യു എന്ന ചിത്രത്തിലെ കഥാപാത്രം തന്നെ ഒരുപാട് നാള്‍ പിന്‍തുടര്‍ന്നതും വേട്ടയാടിയതുമായ കഥാപാത്രമാണെന്നാണ് സൈജു കുറുപ്പ് വെളിപ്പെടുത്തുന്നത്. സൈജു അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ മകളെ ബസ് ഡ്രൈവര്‍ ഉപദ്രവിക്കുന്നതും മകള്‍ കൊല്ലപ്പെടുകയും ചെയ്യുന്ന രംഗം ചിത്രത്തിലുണ്ട്.

ആ കഥാപാത്രം എന്നെ ഒരുപാട് നാള്‍ വേട്ടയാടി... സൈജു കുറുപ്പ് പറയുന്നു

മകളുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരുന്ന രംഗമുണ്ട് സിനിമയില്‍. അത് തന്നെ വളരെയധികം വേദനിപ്പിച്ചു. താന്‍ ഒരു അച്ഛനായതുകൊണ്ടാകാം, അത് ഒരുപാട് ബാധിച്ചതെന്നും സൈജു പറയുന്നു. തന്‍റെ കുടുംബമാണ് തന്‍റെ അഭിനയ ജീവിതത്തിന്‍റെ നട്ടെല്ലെന്നും സൈജു കൂട്ടിച്ചേര്‍ത്തു.