LiveTV

Live

Entertainment

പുതിയ ലുക്കില്‍ നാല് വര്‍ഷത്തിന് ശേഷം സുരേഷ് ഗോപി തിരിച്ചെത്തുന്നു; അനൂപ് സത്യന്‍ ചിത്രം പണിപ്പുരയില്‍

2015ല്‍ പുറത്തിറങ്ങിയ മൈ ഗോഡ്, തമിഴ് ചിത്രം ഐ എന്നീ സിനിമകള്‍ക്ക് ശേഷം സുരേഷ് ഗോപി വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുകയാണ്

പുതിയ ലുക്കില്‍ നാല് വര്‍ഷത്തിന് ശേഷം സുരേഷ് ഗോപി തിരിച്ചെത്തുന്നു; അനൂപ് സത്യന്‍ ചിത്രം പണിപ്പുരയില്‍

സുരേഷ് ഗോപിയെയും ശോഭനയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപി പുതിയ ലുക്കില്‍ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ലൊക്കേഷന്‍ ചിത്രങ്ങള്‍ താരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.

പുതിയ ലുക്കില്‍ നാല് വര്‍ഷത്തിന് ശേഷം സുരേഷ് ഗോപി തിരിച്ചെത്തുന്നു; അനൂപ് സത്യന്‍ ചിത്രം പണിപ്പുരയില്‍

2015ല്‍ പുറത്തിറങ്ങിയ മൈ ഗോഡ്, തമിഴ് ചിത്രം ഐ എന്നീ സിനിമകള്‍ക്ക് ശേഷം സുരേഷ് ഗോപി വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുകയാണ്. ഇതിന് ശേഷം ടിവി ഷോകളിലും രാഷ്ട്രീയത്തിലും താരം സജീവമായിരുന്നു. നിഥിന്‍ രഞ്ജി പണിക്കര്‍ സംവിധാനത്തിലൊരുങ്ങുന്ന ലേലം 2വിലും സുരേഷ് ഗോപി അണിയറിയില്‍ ഒരുങ്ങുകയാണ്. 2013ല്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിരക്ക് ശേഷം ശോഭന തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് അനൂപ് സത്യന്‍റേത്. 2005ല്‍ പുറത്തിറങ്ങിയ മകള്‍ക്ക് എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് സിനിമ.