LiveTV

Live

Entertainment

രഞ്ജി പണിക്കരുടെ മേക്ക് ഓവര്‍; ജയരാജിന്‍റെ നവരസ പരമ്പരയിലെ രൗദ്രം റിലീസ് തിയതി പ്രഖ്യാപിച്ചു

ചിത്രത്തില്‍ രഞ്ജി പണിക്കര്‍ നടത്തിയ മേക്ക് ഓവറും ശ്രദ്ധേയമായിരുന്നു

രഞ്ജി പണിക്കരുടെ മേക്ക് ഓവര്‍; ജയരാജിന്‍റെ നവരസ പരമ്പരയിലെ രൗദ്രം റിലീസ് തിയതി പ്രഖ്യാപിച്ചു

സംവിധായകന്‍ ജയരാജിന്‍റെ നവരസ പരമ്പരയിലെ ഏഴാമത്തെ ചിത്രമായ രൗദ്രം ഒക്ടോബര്‍ 18ന് തിയേറ്ററിലെത്തും. രൗദ്രം 2018 എന്ന് പേരിട്ടിരിക്കുന്ന ചിത്രം റിലീസിന് മുമ്പ് തന്നെ നിരവധി പ്രശംസകള്‍ ഏറ്റുവാങ്ങിയിരുന്നു. 2018ലെ മഹാപ്രളയത്തിന്‍റെ കഥാപശ്ചാത്തലത്തില്‍ യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് തിരക്കഥ നിര്‍മ്മിച്ചിരിക്കുന്നത്. രണ്ട് വയോധിക ദമ്പദികളെ രഞ്ജി പണിക്കരിലൂടെയും കെ.പി.എ.സി ലീലയിലൂടെയുമാണ് സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തില്‍ രഞ്ജി പണിക്കര്‍ നടത്തിയ മേക്ക് ഓവറും ശ്രദ്ധേയമായിരുന്നു.

രഞ്ജി പണിക്കരുടെ മേക്ക് ഓവര്‍; ജയരാജിന്‍റെ നവരസ പരമ്പരയിലെ രൗദ്രം റിലീസ് തിയതി പ്രഖ്യാപിച്ചു

തിരക്കഥക്ക് പുറമെ ഗാനരചനയും ജയരാജ് തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. രഞ്ജി പണിക്കറിന് പുറമെ നിഖില്‍ രഞ്ജി പണിക്കര്‍, സബിത ജയരാജ്, സരയു, ബിനു പപ്പു, എന്‍.പി നിസ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു. നിഖില്‍ എസ് പ്രവീണ്‍ ഛായാഗ്രഹണവും സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതവും നിര്‍വഹിക്കുന്നു.