LiveTV

Live

Entertainment

ഹിന്ദിയിലും തമിഴിലും തെലുങ്കിലും 'മാമാങ്കം' ടീസർ പുറത്ത്; ട്വിറ്ററിൽ താരമായി മമ്മൂട്ടി

ഹിന്ദി ടീസർ കാവ്യ ഫിലിം കമ്പനിയുടെ ഒഫീഷ്യൽ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തതിനെതിരെ മമ്മൂട്ടി ആരാധകരിൽ ചിലർതന്നെ രംഗത്തുവന്നിട്ടുണ്ട്.

ഹിന്ദിയിലും തമിഴിലും തെലുങ്കിലും 'മാമാങ്കം' ടീസർ പുറത്ത്; ട്വിറ്ററിൽ താരമായി മമ്മൂട്ടി

എം. പത്മകുമാർ സംവിധാനം ചെയ്യുന്ന 'മാമാങ്കം' സിനിമയുടെ ഹിന്ദി ടീസർ പുറത്തിറങ്ങി. സെപ്തംബർ 28-ന് പുറത്തിറങ്ങിയ മലയാളം ടീസറിന്റെ ഹിന്ദി, തമിഴ്, തെലുങ്ക് പതിപ്പുകളാണ് നിർമാതാക്കളായ കാവ്യ ഫിലിം കമ്പനി യൂട്യൂബിൽ പുറത്തിറക്കിയത്. ഇതിനു പിന്നാലെ 'മമ്മൂട്ടി മാമാങ്കം ടീസർ' ഇന്ത്യൻ ട്വിറ്ററിൽ തരംഗമായി ആദ്യ മൂന്നിൽ ഇടംപിടിച്ചു.

ഉണ്ണി മുകുന്ദൻ, ബാലാരം അച്യുതൻ, മമ്മൂട്ടി എന്നിവരാണ് ടീസറിലുള്ള പ്രധാനതാരങ്ങൾ. പോസിറ്റീവ് ആയ പ്രതികരണങ്ങളാണ് ഇതിന് ലഭിക്കുന്നത്. നവംബർ 21-ന് ലോകവ്യാപകമായി പ്രദർശനത്തിനെത്തുന്ന ചിത്രം മറ്റൊരു 'ബാഹുബലി' ആകുമെന്ന പ്രതീക്ഷയാണ് പലരും പങ്കുവെക്കുന്നത്.

യൂട്യൂബിൽ ഹിന്ദി ടീസർ ഇതിനകം 1.38 ലക്ഷത്തിലേറെ പേർ കണ്ടു. തമിഴ് ടീസറിന് 40,000-വും തെലുങ്കിന് 45,490-ഉം പ്രേക്ഷകരുണ്ട്.

അതേസമയം, ഹിന്ദി ടീസർ കാവ്യ ഫിലിം കമ്പനിയുടെ ഒഫീഷ്യൽ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തതിനെതിരെ മമ്മൂട്ടി ആരാധകരിൽ ചിലർതന്നെ രംഗത്തുവന്നിട്ടുണ്ട്. ഉത്തരേന്ത്യൻ പ്രേക്ഷകരിലേക്ക സിനിമ എത്തിക്കുന്നതിനായി സോണി പിക്‌ചേഴ്‌സ്, ടി. സീരീസ് തുടങ്ങിയ ചാനലുകളിൽ റിലീസ് ചെയ്യണമായിരുന്നുവെന്നാണ് ഇവർ അഭിപ്രായപ്പെടുന്നത്.

ഹിന്ദിയിലും തമിഴിലും തെലുങ്കിലും 'മാമാങ്കം' ടീസർ പുറത്ത്; ട്വിറ്ററിൽ താരമായി മമ്മൂട്ടി

ഹിന്ദിയിലും തമിഴിലും തെലുങ്കിലും 'മാമാങ്കം' ടീസർ പുറത്ത്; ട്വിറ്ററിൽ താരമായി മമ്മൂട്ടി

ഹിന്ദിയിലും തമിഴിലും തെലുങ്കിലും 'മാമാങ്കം' ടീസർ പുറത്ത്; ട്വിറ്ററിൽ താരമായി മമ്മൂട്ടി

ഹിന്ദിയിലും തമിഴിലും തെലുങ്കിലും 'മാമാങ്കം' ടീസർ പുറത്ത്; ട്വിറ്ററിൽ താരമായി മമ്മൂട്ടി

ഹിന്ദിയിലും തമിഴിലും തെലുങ്കിലും 'മാമാങ്കം' ടീസർ പുറത്ത്; ട്വിറ്ററിൽ താരമായി മമ്മൂട്ടി

ഹിന്ദിയിലും തമിഴിലും തെലുങ്കിലും 'മാമാങ്കം' ടീസർ പുറത്ത്; ട്വിറ്ററിൽ താരമായി മമ്മൂട്ടി

ഹിന്ദിയിലും തമിഴിലും തെലുങ്കിലും 'മാമാങ്കം' ടീസർ പുറത്ത്; ട്വിറ്ററിൽ താരമായി മമ്മൂട്ടി

മലയാളത്തിലെ ഏറ്റവുമുയർന്ന ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രമാണ് മാമാങ്കം എന്നാണ് നിർമാതാക്കളുടെ അവകാശവാദം. മലയാളം ടീസർ 26 ലക്ഷത്തിലേറെ പേർ കണ്ടുകഴിഞ്ഞു. ശങ്കർ രാമകൃഷ്ണൻ തിരക്കഥയൊരുക്കിയ ചിത്രം മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് പുറത്തിറങ്ങുന്നത്. മമ്മൂട്ടി, ഉണ്ണി മുകുന്ദൻ, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുൺ അറോറ, സുദേവ് നായർ, സുരേഷ് കൃഷ്ണ, പ്രാചി തഹ്ലാൻ തുടങ്ങി വൻ താരനിര തന്നെയുണ്ട് ചിത്രത്തിൽ. പ്രവാസി വ്യവസായി വേണു കുന്നപ്പള്ളി നിർമിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് എം. ജയചന്ദ്രനാണ്. കണ്ണൂർ, ഒറ്റപ്പാലം, കൊച്ചി, എറണാകുളം, വാഗമൺ എന്നിവടങ്ങളിലാണ് ചിത്രീകരിച്ചത്.