LiveTV

Live

Entertainment

മോഹന്‍ലാലിനെതിരെ ബോഡി ഷെയിമിങ്ങ് നടത്തുന്നവര്‍ക്ക് ഹരീഷ് പേരടിയുടെ മറുപടി

‘നിരവധി തവണ ആവർത്തിച്ചു കണ്ടിട്ടും കുഞ്ഞാലിയുടെ മനസ്സ് കവരാനുള്ള ഈ അഭിനയ തസ്ക്കരന്റെ വിദ്യ എന്താണെന്ന് ഒരു അഭിനയ വിദ്യാർഥി എന്ന നിലക്ക് ഞാനിപ്പോഴും അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്’

മോഹന്‍ലാലിനെതിരെ ബോഡി ഷെയിമിങ്ങ് നടത്തുന്നവര്‍ക്ക് ഹരീഷ് പേരടിയുടെ മറുപടി

ഒട്ടേറെ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് ഹരീഷ് പേരടി. ലക്ഷണമൊത്ത വില്ലനായും പക്വതയുള്ള സ്വഭാവ നടനായുമെല്ലാം അദ്ദേഹത്തെ പ്രേക്ഷകര്‍ക്കറിയാം. ഇപ്പോഴിതാ മോഹന്‍ലാലിനെതിരെ ബോഡി ഷെയിമിംങ് നടത്തുന്നവര്‍ക്കെതിരെ രംഗത്തുവന്നിരിക്കുകയാണ് താരം. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഹരീഷ് നിലപാട് വ്യക്തമാക്കിയത്.

മരക്കാര്‍ സിനിമയുടെ ചിത്രീകരണത്തിനിടെ മോഹന്‍ലാലിനൊപ്പം ചിലവഴിച്ച നിമിഷങ്ങള്‍ ഓര്‍ത്തെടുത്താണ് ഹരീഷന്‍റെ കുറിപ്പ്. മരക്കാര്‍ സിനിമയുടെ റിലീസിങ് ഡേറ്റ് പോസ്റ്റര്‍ പങ്കുവെച്ചു കൊണ്ടായിരുന്നു അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്. ‘ഈ മനുഷ്യനെ ബോഡി ഷെയിമിംങ്ങ് നടത്തിയവരോടാണ് ഞാൻ സംസാരിക്കുന്നത്. ഞാൻ കുഞ്ഞാലി മരക്കാറുടെ മലയാളവും തമിഴും ഡബ്ബിംഗ് പൂർത്തിയാക്കി. ഞാനും ഈ മഹാനടനും തമ്മിൽ അതിവൈകാരികമായ ഒരു സീനുണ്ട്. അതിൽ തന്റെ മുഖത്തിന്റെ ഒരു ഭാഗം മാത്രം തന്ന് ഈ മനുഷ്യന്റെ ഒരു അഭിനയ മുഹുർത്തമുണ്ട്. അതിൽ കുഞ്ഞാലിയുടെ ഹൃദയമായിരുന്നു അവിടെ മുഴുവൻ പ്രകാശിച്ചത്.’ ഹരീഷ് കുറിക്കുന്നു

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം

ഈ മനുഷ്യനെ ബോഡി ഷെയിമിംങ്ങ് നടത്തിയവരോടാണ് ഞാൻ സംസാരിക്കുന്നത് ... ഞാൻ കുഞ്ഞാലി മരക്കാറുടെ മലയാളവും തമിഴും ഡബ്ബിംഗ് പൂർത്തിയാക്കി ... ഞാനും ഈ മഹാനടനും തമ്മിൽ അതിവൈകാരികമായ ഒരു സീനുണ്ട്... അതിൽ തന്റെ മുഖത്തിന്റെ ഒരു ഭാഗം മാത്രം തന്ന് ഈ മനുഷ്യന്റെ ഒരു അഭിനയ മുഹുർത്തമുണ്ട്... അതിൽ കുഞ്ഞാലിയുടെ ഹൃദയമായിരുന്നു അവിടെ മുഴുവൻ പ്രകാശിച്ചത്.... നിരവധി തവണ ആവർത്തിച്ചു കണ്ടിട്ടും കുഞ്ഞാലിയുടെ മനസ്സ് കവരാനുള്ള ഈ അഭിനയ തസ്ക്കരന്റെ വിദ്യ എന്താണെന്ന് ഒരു അഭിനയ വിദ്യാർഥി എന്ന നിലക്ക് ഞാനിപ്പോഴും അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്... ആയോധനകലയിലെ പുലികളായ ഒരു പാട് ശരീരഭാരമുള്ള കളരിഗുരക്കൻമാരെ കണ്ട വടക്കൻകളരിയുടെ നാട്ടിൽ നിന്ന് വരുന്ന എനിക്ക് ഈ ബോഡി ഷെയിമിംങ്ങിനെ അറിവില്ലായ്മയായി മാത്രമെ കാണാൻ പറ്റുകയുള്ളു... ലാലേട്ടാ വിണ്ടും ഒരു ലാൽ സലാം...