LiveTV

Live

Entertainment

റിലീസിന് പിന്നാലെ ചിരഞ്ജീവിയുടെ സൈറ നരസിംഹ ഓണ്‍ലൈനില്‍ ചോര്‍ന്നു 

200 കോടി മുതല്‍മുടക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം സുരീന്ദർ റെഡ്ഢിയാണ്

റിലീസിന് പിന്നാലെ ചിരഞ്ജീവിയുടെ സൈറ നരസിംഹ ഓണ്‍ലൈനില്‍ ചോര്‍ന്നു 

റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്ക് ശേഷം ചിരഞ്ജീവിയുടെ സൈറ നരസിംഹ റെഡ്ഡി ഓണ്‍ലൈനില്‍ ചോര്‍ന്നു. ഇന്നലെയാണ് ചിത്രം റിലീസ് ചെയ്തത്. ഇതിന് തൊട്ടുപിന്നാലെയാണ് പൈറസി വെബ്സൈറ്റായ തമിഴ് റോക്കേഴ്സിലൂടെയാണ് ചിത്രം ചോര്‍ന്നത്. നേരത്തെ സഹോ, കബീര്‍ സിംഗ് തുടങ്ങിയ ചിത്രങ്ങളും ഇത്തരത്തില്‍ ലീക്കായിരുന്നു.

ബഹുഭാഷാ ചിത്രമായ സൈറയില്‍ അമിതാഭ് ബച്ചന്‍, വിജയ് സേതുപതി, സുദീപ്, നയന്‍താര, തമന്ന തുടങ്ങിയ വന്‍താര നിര തന്നെ വേഷമിട്ടിട്ടുണ്ട്. 200 കോടി മുതല്‍മുടക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം സുരീന്ദർ റെഡ്ഢിയാണ്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നട എന്നീ ഭാഷകളിലാണ് റിലീസ് ചെയ്തിരിക്കുന്നത്. സ്വാതന്ത്യ സമരസേനാനി നരസിംഹ റെഡ്ഡിയായിട്ടാണ് ചിരഞ്ജീവി ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്.