LiveTV

Live

Entertainment

നെറ്റ്ഫ്ലിക്സ്, ആമസോണ്‍ പ്രൈം എന്നിവക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു

വ്യാജ വാര്‍ത്തകള്‍ പരക്കുന്നതിനെക്കുറിച്ചും അത് കാരണമായ ആള്‍ക്കൂട്ടകൊലപാതകങ്ങളിലും കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍ ഉത്കണ്ഠ രേഖപ്പെടുത്തി.

 നെറ്റ്ഫ്ലിക്സ്, ആമസോണ്‍ പ്രൈം എന്നിവക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു

നെറ്റ്ഫ്ലിക്സ്, ആമസോണ്‍ പ്രൈം എന്നിങ്ങനെയുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ കേന്ദ്രം ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി കേന്ദ്രം നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചു. പെയ്ഡ് ന്യൂസുകളേക്കാള്‍ അപകടകരമായ വ്യാജ വാര്‍ത്തകള്‍ തടയാന്‍ മാധ്യമങ്ങള്‍ ഭരണകൂടത്തോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കണമെന്നും കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞു. അച്ചടി-ദൃശ്യ മാധ്യമങ്ങള്‍ക്കും ചലച്ചിത്ര മേഖലയ്ക്കും ബാധകമായ നിയന്ത്രണങ്ങള്‍ പോലെ ഓവര്‍-ദി-ടോപ്പ്(ഒ.ടി.ടി) മാധ്യമങ്ങള്‍ക്കും ചില നിയന്ത്രണങ്ങള്‍ അനിവാര്യമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്റര്‍നെറ്റ് വഴിയോ, ഓപറേറ്റിങ് നെറ്റ്‍വര്‍ക്കുകള്‍ വഴിയോ ലഭ്യമാകുന്ന ന്യൂസ് പോര്‍ട്ടലുകളും, സ്ട്രീമിംഗ് സേവനങ്ങളായ നെറ്റ്ഫ്ലിക്സ്, ഹോട്ട്സ്റ്റാര്‍, ആമസോണ്‍ പ്രൈം വീഡിയോ തുടങ്ങിയവയുമാണ് ഒ.ടി.ടി പ്ലാറ്റ്ഫോമുകളില്‍ വരുന്നത്. പൂര്‍ണ്ണ നിയന്ത്രണങ്ങള്‍ക്ക് വിധേയമല്ലാത്ത ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ക്കെതിരെ നേരത്തെ നിരവധി മുഖ്യധാരാ മാധ്യമങ്ങള്‍ സര്‍ക്കാരിനെ സമീപ്പിച്ചിരുന്നു.

 നെറ്റ്ഫ്ലിക്സ്, ആമസോണ്‍ പ്രൈം എന്നിവക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു

‘നല്ലതും, ചീത്തയുമായ നിരവധി ഫീച്ചര്‍ സിനിമകള്‍ ഇത്തരം മീഡിയകളിലൂടെ നിരന്തരം പ്രചരിക്കുന്നതിനാല്‍ അവയെ ഏതു തരത്തില്‍ നിയന്ത്രിക്കണം, ആരാണ് കൈകാര്യം ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങളില്‍ ഞാന്‍ നിര്‍ദ്ദേശം തേടിയിട്ടുണ്ട്. ന്യൂസ് പോര്‍ട്ടലുകള്‍ പോലെ തന്നെ ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ക്ക് ഒരു തരത്തിലുമുള്ള സര്‍ട്ടിഫിക്കേഷന്‍ ബോഡി ഇല്ല’; കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞു. ഇ്കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

‘അച്ചടി മാധ്യമങ്ങളെ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയും, ന്യൂസ് ചാനലുകളെ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷനും (എന്‍.ബി.എ) നിയന്ത്രിക്കുന്നു. അപ്രകാരം പരസ്യങ്ങള്‍ അഡ്വര്‍ടൈസിങ് കൗണ്‍സില്‍ ഓഫ് ഇന്ത്യയും, സിനിമകള്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനു(സി.ബി.എഫ്.സി)മാണ് നിയന്ത്രിക്കുന്നത്. എന്നിട്ടും ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ക്ക് മാത്രം നിയന്ത്രണങ്ങളില്ല. ഇന്ത്യയില്‍ ന്യൂസ് പോര്‍ട്ടലുകളുടെ എണ്ണത്തിലും അതിലൂടെ ഓണ്‍ലൈന്‍ വായനക്കാരുടെ എണ്ണത്തിലും വന്‍ കുതിച്ചു ചാട്ടം തന്നെയാണ് നടന്നിട്ടുള്ളത്’; പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞു.

 നെറ്റ്ഫ്ലിക്സ്, ആമസോണ്‍ പ്രൈം എന്നിവക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു

വ്യാജ വാര്‍ത്തകള്‍ പരക്കുന്നതിനെക്കുറിച്ചും അത് കാരണമായ ആള്‍ക്കൂട്ടകൊലപാതകങ്ങളിലും കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍ ഉത്കണ്ഠ രേഖപ്പെടുത്തി.

‘പെയ്ഡ് ന്യൂസുകളേക്കാള്‍ അപകടകരമായ വ്യാജ വാര്‍ത്തകള്‍ ക്രമാതീതമായി പ്രചരിക്കുന്നുണ്ട്. ഇതിനെതിരെ എല്ലാരും ഒരുമിക്കണം, അത് സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്തമല്ല, പ്രത്യേകിച്ച് സത്യസന്ധമായ വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്നവര്‍ ഇതിനെതിരെ കൂടുതല്‍ മുന്നിട്ടിറങ്ങണം. കഴിഞ്ഞ കുറച്ചു മാസങ്ങളായി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ച വ്യാജ വാര്‍ത്തകളും, ഗോസിപ്പുകളും കാരണമായി 20-30 വരെ ആളുകളാണ് ആള്‍കൂട്ട ആക്രമണങ്ങളിലൂടെ കൊല്ലപ്പെട്ടത്’; ജാവദേക്കര്‍ പറഞ്ഞു.