LiveTV

Live

Entertainment

ലൂസിഫര്‍ തെലുങ്കിലേക്ക്; ട്രോള്‍ ചാകരയുമായി സോഷ്യല്‍ മീഡിയ

ചിരഞ്ജീവിയാണ് ലൂസിഫറിൽ മോഹൻലാൽ ചെയ്ത കഥാപാത്രത്തെ അവതരിപ്പിക്കുക 

 ലൂസിഫര്‍ തെലുങ്കിലേക്ക്; ട്രോള്‍ ചാകരയുമായി സോഷ്യല്‍ മീഡിയ

പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലിറങ്ങിയ ലൂസിഫര്‍ തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ ചാകര. പുട്ടിന് പീര പോലെ തെലുങ്ക് സിനിമയില്‍ പാട്ടും ഡാന്‍സും ആക്ഷന്‍ സ്വീക്കന്‍സുകളും കുത്തിത്തിരകുന്ന രീതിയുടെ പശ്ചാത്തലത്തിലാണ് ട്രോളുകള്‍ ഒരുക്കിയിരിക്കുന്നത്.

 ലൂസിഫര്‍ തെലുങ്കിലേക്ക്; ട്രോള്‍ ചാകരയുമായി സോഷ്യല്‍ മീഡിയ

ചിരഞ്ജീവിയാണ് ലൂസിഫറിൽ മോഹൻലാൽ ചെയ്ത കഥാപാത്രത്തെ അവതരിപ്പിക്കുക. അടുത്ത വർഷം ഷൂട്ടിങ് ആരംഭിക്കും. ചിത്രത്തിന്റെ തെലുങ്ക് റൈറ്റ്സ് വാങ്ങിയിരിക്കുന്നതും ചിരഞ്ജീവി തന്നെയാണ്.

 ലൂസിഫര്‍ തെലുങ്കിലേക്ക്; ട്രോള്‍ ചാകരയുമായി സോഷ്യല്‍ മീഡിയ

പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രം തെലുങ്കില്‍ അദ്ദേഹം തന്നെ ചെയ്യുമെന്നാണ് പ്രതീക്ഷയെന്ന് ചിരഞ്ജീവി പറഞ്ഞെങ്കിലും താരം അത് നിരസിച്ചു. രാം ചരണാണ് ആ കഥാപാത്രത്തിന് അനുയോജ്യനെന്ന് പൃഥ്വി പറഞ്ഞു. മറ്റ് കഥാപാത്രങ്ങളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.

 ലൂസിഫര്‍ തെലുങ്കിലേക്ക്; ട്രോള്‍ ചാകരയുമായി സോഷ്യല്‍ മീഡിയ

കഴിഞ്ഞ വര്‍ഷം മികച്ച പ്രദര്‍ശന വിജയം നേടിയ ചിത്രങ്ങളിലൊന്നായിരുന്നു ലൂസിഫര്‍. ബോളിവുഡ് താരം വിവേക് ഒബ്റോയി ആയിരുന്നു നായകന്‍. മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, സായ് കുമാര്‍ തുടങ്ങിയ വന്‍താര നിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു.

 ലൂസിഫര്‍ തെലുങ്കിലേക്ക്; ട്രോള്‍ ചാകരയുമായി സോഷ്യല്‍ മീഡിയ