LiveTV

Live

Entertainment

ജല്ലിക്കട്ട് മേക്കിംഗ് ഡോക്യുമെന്‍ററി ടീസര്‍ പുറത്തിറക്കി

ചിത്രം നാളെ ലണ്ടന്‍ ഫിലിം ഫെസ്റ്റിവെലില്‍ പ്രദര്‍ശിപ്പിക്കും. ഒക്ടോബര്‍ നാലിനായിരിക്കും കേരളത്തില്‍ റിലീസ് ചെയ്യുക

ജല്ലിക്കട്ട് മേക്കിംഗ് ഡോക്യുമെന്‍ററി ടീസര്‍ പുറത്തിറക്കി

മേക്കിംഗിന്‍റെ വ്യതസ്ഥത കൊണ്ട് എന്നും അത്ഭുതപ്പെടുത്തുന്ന ലിജോ ജോസ് പെല്ലിശേരിയുടെ ഏറ്റവും പുതിയ ചിത്രമായ ജല്ലിക്കട്ടിന്‍റെ മേക്കിംഗ് ഡോക്യുമെന്‍ററി ടീസര്‍ പുറത്തിറങ്ങി. ഇരുട്ടിന്‍റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ദൃശ്യങ്ങളെ തീപ്പന്തത്തിന്‍റെ വെളിച്ചം ഉപയോഗിച്ച് ഹൈലൈറ്റ് ചെയ്തു കൊണ്ടുള്ള അവതരണ രീതി ശ്രദ്ധേയമാണ്.

സാഹസികമായ ഷോട്ടുകള്‍ എടുക്കാന്‍ ഗിരീഷ് ഗംഗാധരന്‍ ക്യാമറയുമായി കിണറ്റിലിറങ്ങുന്ന രംഗങ്ങളടക്കം കാണിക്കുന്നത് കൊണ്ടു തന്നെ ആരാധകര്‍ വളരെയധികം പ്രതീക്ഷയിലാണ്.‌ ട്രെയിലറിലൂടെ അക്രമാസക്തമായ പോത്തിനെ പിന്തുടരുന്ന ഒരു കൂട്ടം ജനങ്ങളെ കാണിച്ചു കൊണ്ട് തന്നെ സിനിമാപ്രേമികളെ ലിജോ ഞെട്ടിച്ചിരുന്നു.

ആന്‍റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ്, സാബു മോന്‍ തുടങ്ങിയവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നാളെ ലണ്ടന്‍ ഫിലിം ഫെസ്റ്റിവെലില്‍ പ്രദര്‍ശിപ്പിക്കും. ഒക്ടോബര്‍ നാലിനായിരിക്കും ചിത്രം കേരളത്തില്‍ റിലീസിനെത്തുക. ടോറന്‍റോ ഫിലിം ഫെസ്റ്റിവെലില്‍ ആരാധകരെ ഏറ്റവും ത്രില്‍ അടിപ്പിച്ച 10 ചിത്രങ്ങളിലൊന്നായി തിരഞ്ഞെടുത്ത ചിത്രമാണ് ജല്ലിക്കട്ട്.