LiveTV

Live

Entertainment

ഇനി കഥ, സംവിധാനം അന്‍സിബ ഹസന്‍

മഞ്ഞ് പുതഞ്ഞ മലയുടെ പശ്ചാതലത്തിലുള്ള ടെെറ്റിൽ പോസ്റ്ററാണ് പുറത്തിറക്കിയിരിക്കുന്നത്.

ഇനി കഥ, സംവിധാനം അന്‍സിബ ഹസന്‍

ചലച്ചിത്ര താരം അൻസിബ ഹസൻ എഴുതി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം അല്ലു അർജുന്റെ ടെെറ്റിൽ പോസ്റ്റർ പുറത്ത് വിട്ടു. മോഹൻലാലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയാണ് താരത്തിന്റെ കന്നി സംവിധാന സംരംഭം പ്രേക്ഷകരുമായി പങ്കുവെച്ചത്.

മഞ്ഞ് പുതഞ്ഞ മലയുടെ പശ്ചാതലത്തിലുള്ളതാണ് ടെെറ്റിൽ പോസ്റ്റർ. വിവോക്സ് മൂവി ഹൗസിന്റെ ബാനറിൽ ജോബിൻ വർഗീസും ബാബു വിസ്മയയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ക്യാമറ കെെകാര്യം ചെയ്യുന്നത് നൗഷാദ് ഷരീഫാണ്. 4 മ്യൂസിക്സും രഞ്ജിന്‍ രാജും ചേര്‍ന്നാണ് സംഗീതം.