LiveTV

Live

Entertainment

ദുല്‍ഖര്‍ വീണ്ടും പാടി; ജയസൂര്യയുടെ മകന്‍റെ പുതിയ വെബ് സീരീസിനായി

വെബ് സീരീസിന്‍റെ അവസാന ഘട്ട ഒരുക്കങ്ങളിലാണ് കുട്ടി സംവിധായകന്‍

ദുല്‍ഖര്‍ വീണ്ടും പാടി; ജയസൂര്യയുടെ മകന്‍റെ പുതിയ വെബ് സീരീസിനായി

ജയസൂര്യയുടെ മകന്‍ അദ്വൈദിന്‍റെ സംവിധാന സംരംഭമായ പുതിയ വെബ് സീരീസ് ഒരു സര്‍ബത്ത് കഥക്കായി ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തില്‍ വീണ്ടും ഒരു ഗാനം ആലപിച്ചു. മകന്‍റെ സംവിധാന മോഹങ്ങള്‍ക്ക് എന്നും ഒപ്പം നില്‍ക്കുന്ന ജയസൂര്യ തന്‍റെ വെബ് സീരീസില്‍ ഡി.ക്വു പാടണമെന്ന മകന്‍റെ ആഗ്രഹത്തിനും കൂടെ നില്‍ക്കുകയായിരുന്നു.

വെബ് സീരീസിന്‍റെ അവസാന ഘട്ട ഒരുക്കങ്ങളിലാണ് കുട്ടി സംവിധായകന്‍. ദുല്‍ഖര്‍ പാടിയ ഗാനം ഉടന്‍ തന്നെ പുറത്ത് വരും. ലയ കൃഷ്ണരാജാണ് ഗാനത്തിന് വരികളെഴുതിയത്. സംഗീതം കൃഷ്ണരാജ്.