LiveTV

Live

Entertainment

മോഹന്‍ലാലിനെതിരെ സോഷ്യല്‍ മീഡിയയില്‍ ബോഡി ഷേമിംഗ്!

വിവിധ ഫേസ്ബുക്ക് ഗ്രൂപ്പുകളിലാണ് കുഞ്ഞാലിമരക്കാര്‍ സിനിമയെക്കുറിച്ചുള്ള ചര്‍ച്ച മോഹന്‍ലാലിന്റെ ശരീരവും തടിയും ചര്‍ച്ചയാവുന്ന രീതിയിലേക്ക് മാറുന്നത്.

മോഹന്‍ലാലിനെതിരെ സോഷ്യല്‍ മീഡിയയില്‍ ബോഡി ഷേമിംഗ്!

മോഹന്‍ലാല്‍ മരക്കാര്‍ ലുക്കില്‍ എത്തുന്ന പുതിയ സിനിമയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ ബോഡി ഷേമിംഗിനിരയായത്. ചിത്രത്തിലെ മരക്കാറിന്‍റെ രൂപത്തെ വിമര്‍ശിച്ചിട്ട് നേരത്തെ തന്നെ പല വിവാദങ്ങളുമുണ്ടായിരുന്നെങ്കിലും ഇതൊരു ചരിത്ര സിനിമ അല്ലെന്ന് പ്രിയദര്‍ശന്‍ വ്യക്തമാക്കിയിരുന്നു.

100 കോടി ബജറ്റിലെത്തുന്ന സിനിമയുടെ ഹൈലൈറ്റ് ടീസര്‍ 'ആശിര്‍വാദത്തോടെ ലാലേട്ടന്‍' എന്ന ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായത്. ഇതിന് ചുവടു പിടിച്ചാണ് ബോഡി ഷേമിംഗ് പോസ്റ്റുകളുടെയും ട്രോളുകളുടെയും വരവ്.

മോഹന്‍ലാലിനെതിരെ സോഷ്യല്‍ മീഡിയയില്‍ ബോഡി ഷേമിംഗ്!

സിനിമയുടെ ലൊക്കേഷനില്‍ മോഹന്‍ലാല്‍ ഇരിക്കുന്ന ചിത്രം ഉപയോഗിച്ച് ശരീരത്തെ പരിഹസിച്ചാണ് വ്യക്തിയധിക്ഷേപം നടത്തുന്നത്. വിവിധ ഫേസ്ബുക്ക് ഗ്രൂപ്പുകളിലും പേജിലുമായാണ് കുഞ്ഞാലിമരക്കാര്‍ സിനിമയെക്കുറിച്ചുള്ള ചര്‍ച്ച മോഹന്‍ലാലിന്റെ ശരീരവും തടിയും ചര്‍ച്ചയാവുന്ന രീതിയിലേക്ക് മാറുന്നത്. മോഹന്‍ലാലിനെതിരായ ബോഡി ഷേമിംഗ് ട്രോളുകളും പ്രചരിക്കുന്നുണ്ട്.

മോഹന്‍ലാലിനെതിരെ സോഷ്യല്‍ മീഡിയയില്‍ ബോഡി ഷേമിംഗ്!

സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ചുള്ള ചര്‍ച്ച ബോഡി ഷേമിംഗിലെത്തിയതിന് പിന്നാലെ ശരീരഭാഷയെ അധിക്ഷേപിക്കുന്നതിനെതിരെ പലരും രംഗത്തെത്തിയിട്ടുണ്ട്.