LiveTV

Live

Entertainment

ദീപാവലിക്ക് വെടിക്കെട്ട് തീര്‍ക്കാന്‍ വിജയ് ചിത്രത്തില്‍ വിജയ് സേതുപതി മാത്രമല്ല, നമ്മുടെ സ്വന്തം ‘പെപ്പെ’യുമുണ്ടാകും

അടുത്ത ദീപാവലിക്കാവും ചിത്രം റിലീസ് ചെയ്യുക. സിനിമയുടെ ഷൂട്ടിങ് ഈ മാസം തുടങ്ങുമെന്നാണ് അറിയാന്‍ സാധിച്ച വിവരങ്ങള്‍

ദീപാവലിക്ക് വെടിക്കെട്ട് തീര്‍ക്കാന്‍ വിജയ് ചിത്രത്തില്‍ വിജയ് സേതുപതി മാത്രമല്ല, നമ്മുടെ സ്വന്തം ‘പെപ്പെ’യുമുണ്ടാകും

തമിഴകത്തിന്‍റെ ദളപതി വിജയ് നായകനാകുന്ന അടുത്ത ചിത്രത്തില്‍ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി പ്രതിനായകനായെത്തുന്നു എന്ന വാര്‍ത്തകള്‍ സിനിമ ലോകത്തെ ആവേശത്തിലാഴ്ത്തിയിരുന്നു. കൈതി എന്ന തന്‍റെ ആദ്യ ചിത്രത്തിലൂടെ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ ലോകേഷ് കനകരാജ് ഒരുക്കുന്ന രണ്ടാമത്തെ ചിത്രം ഒക്ടോബര്‍ ആദ്യ വാരം ചിത്രീകരണം തുടങ്ങുമെന്നാണ് പറഞ്ഞുകേട്ടിരുന്നത്. എന്നാല്‍ മലയാളി ആരാധകരെ ആവേശം കൊള്ളിക്കുന്ന മറ്റൊരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. വിജയും വിജയ് സേതുപതിയും ഒന്നിക്കുന്ന ചിത്രത്തില്‍ മലയാളത്തിന്‍റെ സ്വന്തം 'പെപ്പെ' ആന്‍റണി വര്‍ഗീസും അഭിനയിക്കുന്നു എന്നതാണ് ആ പുതിയ വാര്‍ത്ത.

ദീപാവലിക്ക് വെടിക്കെട്ട് തീര്‍ക്കാന്‍ വിജയ് ചിത്രത്തില്‍ വിജയ് സേതുപതി മാത്രമല്ല, നമ്മുടെ സ്വന്തം ‘പെപ്പെ’യുമുണ്ടാകും

അങ്കമാലി ഡയറീസ് എന്ന ലിജോ ജോസ് പെല്ലിശേരി ചിത്രത്തിലൂടെ മലയാള സിനിമ ലോകത്ത് അരങ്ങേറ്റം കുറിച്ച ആന്‍റണി വര്‍ഗീസ് വലിയ ഉയരങ്ങളാണ് കയ്യടക്കിക്കൊണ്ടിരിക്കുന്നത്. ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തിയ അദ്ദേഹം ലിജോയുടെ ജല്ലികട്ടിലും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഒക്ടോബര്‍ നാലിന് ജല്ലികട്ട് തിയേറ്ററുകളിലെത്തും എന്ന വാര്‍ത്ത പുറത്ത് വന്നതിനെ തുടര്‍ന്നാണ് വിജയ് ചിത്രത്തിലും ആന്‍റണി സാന്നിധ്യമറിക്കും എന്ന വാര്‍ത്തകള്‍ കൂടി പുറത്ത് വന്നത്. മലയാളി താരം മാളവിക മോഹനനനാണ് വിജയ് ചിത്രത്തില്‍ നായികയായെത്തുന്നത്.

അടുത്ത ദീപാവലിക്കാവും ചിത്രം റിലീസ് ചെയ്യുക. സിനിമയുടെ ഷൂട്ടിങ് ഈ മാസം തുടങ്ങുമെന്നാണ് അറിയാന്‍ സാധിച്ച വിവരങ്ങള്‍. ഈ ദീപാവലിക്ക് വിജയ് നായകാകുന്ന അറ്റ്ലി കുമാറിന്‍റെ ബിഗില്‍ തിയേറ്ററിലെത്തുകയാണ്. നയന്‍താരയാണ് ചിത്രത്തില്‍ വിജയുടെ നായികയായെത്തുന്നത്.