LiveTV

Live

Entertainment

വിജയും സേതുപതിയും നേര്‍ക്കു നേര്‍; ബോക്സോഫീസില്‍ ദീപാവലി വെടിക്കെട്ട്

ദീപാവലി ആഘോഷമാക്കാന്‍ വിജയുടെ ബിജില്‍ന്റെ ഒപ്പം സേതുപതിയുടെ സംഘ കോഴിയും റിലീസിനെത്തുന്നു എന്നറിഞ്ഞതിന്‍റെ ആവേശം മാറുന്നതിനു മുമ്പാണ് തമിഴകത്തു നിന്നുള്ള പുതിയ സിനിമയുടെ റിപ്പോര്‍ട്ടുകള്‍.

വിജയും സേതുപതിയും നേര്‍ക്കു നേര്‍; ബോക്സോഫീസില്‍ ദീപാവലി വെടിക്കെട്ട്

തമിഴകത്തെ ഇളയദളപതി വിജയുടെയും മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയുടെയും ചിത്രങ്ങള്‍ ദീപാവലിക്ക് ബോക്സോഫീസില്‍ ഏറ്റുമുട്ടാനൊരുങ്ങുമ്പോഴാണ് ആരാധകര്‍ക്കുള്ള അടുത്ത സന്തോഷ വാര്‍ത്ത. വിജയും സേതുപതിയും ഒരുമിച്ചഭിനയിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുന്നതിന്‍റെ ത്രില്ലിലാണ് ആരാധകര്‍. വിജയ് നായകനായെത്തുന്ന സിനിമയില്‍ വിജയ് സേതുപതി വില്ലനായി ആയിരിക്കും എത്തുക. ലോഗേഷ് കനകരാജ് സംവിധാനം ചെയ്യുന്ന സിനിമ ഒക്ടോബര്‍ ആദ്യ വാരം ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളി താരം മാളവിക മോഹന്‍ ആയിരിക്കും വിജയുടെ നായികയായി എത്തുന്നത്.

ദീപാവലി ആഘോഷമാക്കാന്‍ വിജയുടെ ബിജില്‍ന്റെ ഒപ്പം സേതുപതിയുടെ സംഘ കോഴിയും റിലീസിനെത്തുന്നു എന്നറിഞ്ഞതിന്‍റെ ആവേശം മാറുന്നതിനു മുമ്പാണ് തമിഴകത്തു നിന്നുള്ള പുതിയ സിനിമയുടെ റിപ്പോര്‍ട്ടുകള്‍. അറ്റ്‌ലി സംവിധാനം ചെയ്യുന്ന ബിജില്‍ ദീപാവലിക്ക് റിലീസ് ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നു. കളത്തില്‍ കൊമ്പ് കോര്‍ക്കാന്‍ വിജയ് ചന്ദര്‍ സംവിധാനം ചെയ്യുന്ന സംഘ തമിഴനും എത്തുന്നതോടെ ബോക്സോഫീസില്‍ ദീപാവലി ആഘോഷിക്കാനിരിക്കുകയാണ് ആരാധകര്‍.