LiveTV

Live

Entertainment

ഫേഷ്യല്‍ ചെയ്താല്‍ വെളുക്കുമെന്ന് മകള്‍; അമ്മയുടെ ഷോപ്പിംഗ് കഴിഞ്ഞാലും വെളുക്കുമെന്ന് ജയസൂര്യ; വീഡിയോ വൈറല്‍

മകളുടെ ഒപ്പമുള്ള മേക് അപ് അനുഭവം പങ്കു വെച്ച് ജയസൂര്യ

ഫേഷ്യല്‍ ചെയ്താല്‍ വെളുക്കുമെന്ന് മകള്‍; അമ്മയുടെ ഷോപ്പിംഗ് കഴിഞ്ഞാലും വെളുക്കുമെന്ന് ജയസൂര്യ;  വീഡിയോ വൈറല്‍

മകളുടെ മുൻപിൽ മേക്കപ്പ് ചെയ്യിക്കാനിരുന്ന താരത്തിന്‍റെ അനുഭവമാണ് ജയസൂര്യ തന്‍റെ ഫേസ്‌ബുക്കിലൂടെ ഷെയര്‍ ചെയ്തത്.

make up ചെയ്യിക്കാനായി ഒരിക്കലും മക്കളുടെ മുന്നിൽ ഇരുന്ന് കൊടുക്കരുത് ..നമ്മളെ നശിപ്പിച്ചു കളയും 😭😭😭😭❤️❤️❤️

Posted by Jayasurya on Sunday, September 29, 2019

മകളായ വേദയ്ക്ക് മുന്നില്‍ ഫേഷ്യലിന് ഇരുന്ന് കൊടുത്തപ്പോള്‍ തന്റെ മുഖത്ത് എന്താണ് ചെയ്യുന്നതെന്ന് താരം മകളോട് ചോദിച്ചു. ഫേഷ്യല്‍ ചെയ്യുകയാണെന്നായിരുന്നു വേദയുടെ മറുപടി. അങ്ങനെ ചെയ്താല്‍ എന്ത് സംഭവിക്കുമെന്ന് ജയസൂര്യ ചോദിച്ചപ്പോള്‍ വെളുക്കുമെന്നായിരുന്നു മകള്‍ മറുപടി പറഞ്ഞത്.

🤗🤗🤗

Posted by Jayasurya on Sunday, September 29, 2019

അമ്മയുടെ ഷോപ്പിംഗ് കഴിയുമ്പോള്‍ താന്‍ വെളുക്കാറുണ്ടെന്നായിരുന്നു തമാശരൂപേന താരത്തിന്‍റെ മറുപടി, ചിരി പടര്‍ത്തുന്ന ഡയലോഗുമായ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുകയാണ്.