ജല്ലികട്ടിന്റെ ട്രെയിലര്‍ കണ്ട് അമ്പരന്ന് മാധവന്; പ്രതികരണം ഇങ്ങനെ...

ലിജോ ജോസ് പെല്ലിശേരിയുടെ ജല്ലികട്ടിന്റെ ട്രെയിലര്‍ സിനിമ ലോകത്തെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. ടൊറന്റോ ഫിലിം ഫെസ്റ്റിവലില്‍ മികച്ച പ്രതികരണം നേടിയ ജല്ലികട്ട് ഒക്ടോബര്‍ നാലിന് തിയേറ്ററിലെത്തും. ചിത്രത്തിന്റെ ട്രെയിലര്‍ കണ്ട് അമ്പരന്ന് നടന് മാധവനും രംഗത്തെത്തി.
അതുല്യവും ഉദ്യോഗജനകവുമായ ട്രെയിലര്‍. മനോഹരമായിരിക്കുന്നു. എന്നാണ് ചിത്രത്തിന്റെ ട്രെയിലര്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്ത് മാധവന് നല്കിയ ക്യാപ്ഷന്‍. തന്റെ ആദ്യ സംവിധാന സംരംഭമായ, റോക്കട്രിയുടെ ജോലികളില്‍ തിരക്കിലായിരിക്കുമ്പോഴാണ് മലയാളം സിനിമകളുടെ വലിയ ആരാധകനായ മാധവന് ജല്ലികട്ടിന്റെ ട്രെയിലറെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുന്നത്.
What a unique and thrilling trailer . Awesome guys ... https://t.co/9M2SdxhdLj
— Ranganathan Madhavan (@ActorMadhavan) September 29, 2019
ആന്റണി വര്‍ഗീസ്, സാബു മോന്, ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം മനുഷ്യനും മൃഗവും തമ്മിലുള്ള യുദ്ധത്തിന്റെ കഥയാണ് പറയുന്നത്. എസ്. ഹരീഷിന്റെ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ തയാറായിരിക്കുന്നത്. തിരക്കഥയും ഹരീഷിന്റേത് തന്നെയാണ്. ഗിരീഷ് ഗംഗാദരന്‍ ഛായാഗ്രഹണവും പ്രശാന്ത് പിള്ള സംഗീതവും നിര്‍വഹിക്കുന്ന ചിത്രം ഫ്രൈഡേ ഫിലിം ഹൌസാണ് തിയേറ്ററിലെത്തിക്കുന്നത്.
Adjust Story Font
16