LiveTV

Live

Entertainment

ഇത്തരത്തിലുള്ള സീരീസുകള്‍ ദേശവിരുദ്ധതയും ജിഹാദും പരത്തുന്നു; നീരജ് മാധവിന്‍റെ ‘ദ ഫാമിലി മാനെ’തിരെ ആര്‍.എസ്.എസ്

സീരീസിലെ ചില എപ്പിസോഡുകള്‍ ദേശവിരുദ്ധത പ്രചരിപ്പിക്കുന്നതാണെന്നാണ് മാസികയുടെ ആരോപണം

ഇത്തരത്തിലുള്ള സീരീസുകള്‍ ദേശവിരുദ്ധതയും ജിഹാദും പരത്തുന്നു; നീരജ് മാധവിന്‍റെ ‘ദ ഫാമിലി മാനെ’തിരെ ആര്‍.എസ്.എസ്

നടന്‍ നീരജ് മാധവ് ഒരു പ്രധാന കഥാപാത്രമായെത്തുന്ന ദ ഫാമിലി മാന്‍ എന്ന വെബ് സീരീസിനെതിരെ ആര്‍.എസ്.എസ് മാസികയായ പാഞ്ചജന്യ. സീരീസിലെ ചില എപ്പിസോഡുകള്‍ ദേശവിരുദ്ധത പ്രചരിപ്പിക്കുന്നതാണെന്നാണ് മാസികയുടെ ആരോപണം.

അഫ്സ്പ പോലുള്ള നിയമങ്ങള്‍ ഉപയോഗിച്ച് ഭരണകൂടം കശ്മീരിലെ ജനങ്ങളെ അടിച്ചമര്‍ത്തുകയാണെന്നും തീവ്രവാദികളും ഭരണകൂടവും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളതെന്നും സീരിസിലെ ഒരു കഥാപാത്രം ചോദിക്കുന്നുണ്ടെന്നും മാസികയില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനത്തില്‍ പറയുന്നു.

ഇതുപോലുള്ള സീരീസുകളാണ് ദേശവിരുദ്ധതയും ജിഹാദും പരത്തുന്നതെന്നും ഇവ ഹിന്ദുക്കള്‍ക്കെതിരെയുള്ള വികാരം പരത്തുന്നതാണെന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു. തീവ്രവാദികള്‍ക്ക് ഇവ അനുകമ്പ നേടിക്കൊടുക്കുന്നതാണെന്നും ലേഖനത്തില്‍ പറയുന്നു. ഇത്തരത്തിലുള്ള സീരീസുകള്‍ ഇടതുപക്ഷവും കോണ്‍ഗ്രസ് അനുഭാവികളുമായ നിര്‍മാതാക്കളാണെന്നും മാസിക ആരോപിച്ചു. നീരജ് മാധവിനൊപ്പം മനോജ് ബാച്ച്പെയും പ്രധാന വേഷത്തിലെത്തുന്ന സീരീസ് രാജ് നിധിമൌറുവും കൃഷ്ണ ഡി.എസും ചേര്‍ന്നാണ് ക്രിയേറ്റ് ചെയ്തിരിക്കുന്നത്. ആമസോണ്‍ പ്രൈമിലാണ് സീരീസ് സ്ട്രീം ചെയ്യുന്നത്.