LiveTV

Live

Entertainment

ലോലനില്‍ നിന്ന് പോലീസ് ഓഫീസറിലേക്ക്; കിടിലന്‍‌ മേക്ക് ഓവറില്‍ ഹരികൃഷ്ണന്‍

ഹരികൃഷണന്‍റെ കിടിലന്‍ മേക്ക് ഓവര്‍ കണ്ട് അമ്പരന്നിരിക്കുകയാണ് പ്രേക്ഷകര്‍‌

ലോലനില്‍ നിന്ന് പോലീസ് ഓഫീസറിലേക്ക്; കിടിലന്‍‌ മേക്ക് ഓവറില്‍ ഹരികൃഷ്ണന്‍

തിയേറ്ററുകളില്‍ ചിരിയുടെ മാല പടക്കത്തിന് തിരി കൊളുത്തിയ ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രത്തില്‍ പിങ്കി ആടിനേയും മാറോട് ചേര്‍ത്ത് നടക്കുന്ന ലോലനെ അത്ര പെട്ടൊന്നാരും മറക്കാനിടയില്ല. നീണ്ടു മെലിഞ്ഞ നിഷ്കളങ്കനായ ആ കഥാപാത്രത്തെ അവതരിപ്പിച്ചത് ഹരികൃഷ്ണനായിരുന്നു.

എന്നാലിപ്പേഴിതാ ഹരികൃഷണന്‍റെ കിടിലന്‍ മേക്ക് ഓവര്‍ കണ്ട് അമ്പരന്നിരിക്കുകയാണ് പ്രേക്ഷകര്‍‌. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് തന്നെയാണ് ഹരികൃഷ്ണന്‍റെ ആട് സിനിമയിലെ ഫോട്ടോയും പുതിയ ചിത്രത്തിലെ പോലീസ് ഓഫീസറുടെ ഫോട്ടോയും അപ്‍ലോഡ് ചെയ്ത് വാര്‍ത്ത പുറത്ത് വിട്ടത്. അഞ്ചാം പാതിര എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബാനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്

ലോലനില്‍ നിന്ന് പോലീസ് ഓഫീസറിലേക്ക്; കിടിലന്‍‌ മേക്ക് ഓവറില്‍ ഹരികൃഷ്ണന്‍

ഇന്‍വെസ്റ്റിഗേറ്റിങ് ത്രില്ലറായാണ് ചിത്രം ഒരുക്കുന്നത്. അന്വേഷണ ഉദ്യേഗസ്ഥന്‍റെ വേഷത്തിലാണ് കുഞ്ചാക്കാ ബോബന്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഉണ്ണിമായ പ്രസാദാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഉണ്ണിമായ നായികയാവുന്ന ആദ്യ ചിത്രം കൂടിയാണിത്. ഷറഫുദ്ദീന്‍, ശ്രീനാഥ് ഭാസി, ഇന്ദ്രന്‍സ്, രമ്യ നമ്പീശന്‍, ജിനു തുടങ്ങിയവരും ചിത്രത്തില്‍‌ അണിനിരക്കുന്നുണ്ട്. ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആഷിക്ക് ഉസ്മാനാണ് ചിത്രം നിര്‍മിക്കുന്നത്. ഷൈജു ഖാലിദാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സുഷിന്‍ ശ്യാമാണ് സംഗീതമൊരുക്കുന്നത്.