LiveTV

Live

Entertainment

‘കാണാന്‍ പറ്റാത്ത വേഗം, അളക്കാന്‍ പറ്റാത്ത ഉയരത്തില്‍ പെരുമലക്കം’ ത്രസിപ്പിക്കുന്ന ടീസറുമായ് മാമാങ്കം

ചാവേറുകളുടെ പടത്തലവനായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. ആരാധകരെ കോരിത്തരിപ്പിക്കുന്ന രംഗങ്ങളുമായാണ് ടീസര്‍ പുറത്ത് വിട്ടിരിക്കുന്നത്.

‘കാണാന്‍ പറ്റാത്ത വേഗം, അളക്കാന്‍ പറ്റാത്ത ഉയരത്തില്‍ പെരുമലക്കം’ ത്രസിപ്പിക്കുന്ന ടീസറുമായ് മാമാങ്കം

ആരാധകരെ ആവേശത്തിലാഴ്ത്തി ചരിത്ര സിനിമയുടെ നായകനായി മമ്മൂട്ടിയെത്തുന്ന മാമാങ്കത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി. രക്തം ചീന്തുന്ന ചാവേറുകളുടെ പടത്തലവനായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. ആരാധകരെ കോരിത്തരിപ്പിക്കുന്ന രംഗങ്ങളുമായാണ് ടീസര്‍ പുറത്ത് വിട്ടിരിക്കുന്നത്.

ചാവേറുകളുടെ മുഴുവന്‍ ആവേശവും ആരാധകരിലേക്കെത്തിക്കുന്ന ടീസറില്‍ ഉണ്ണി മുകുന്ദൻ, ബാല താരം അച്യുതൻ എന്നിവരാണ് നിറഞ്ഞു നില്‍ക്കുന്നത്. ടീസറിന്‍റെ അവസാന ഭാഗം രാജകീയമായി കടന്നു വരുന്ന മമ്മൂട്ടിയുടെ തീക്ഷ്ണ ഭാവവും ശ്രദ്ധേയമാണ്.

മലയാളത്തില്‍ ഇതേ വരെ നിര്‍മിച്ചിട്ടുള്ള ഏറ്റവും ചിലവേറിയ സിനിമയാണ് മാമാങ്കം. കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ വേണു കുന്നപ്പള്ളിയാണ് ചിത്രം നിര്‍മിക്കുന്നത്. എം. പത്മകുമാറാണ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത് ശങ്കര്‍ രാമകൃഷ്ണനാണ് മലയാളത്തിനു പുറമേ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, പ്രാചി തെഹ്ലാൻ, മാസ്റ്റര്‍ അച്യുതന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

മെഗാസ്റ്റാര്‍ നായക വേഷത്തിലെത്തുന്ന ചിത്രത്തിനായ് സിനിമാപ്രേമികള്‍ കാത്തിരിക്കുകയാണ്.