LiveTV

Live

Entertainment

ത്രസിപ്പിക്കുന്ന വന്യത പകര്‍ത്തി ജല്ലിക്കട്ടിന്റെ പുതിയ ട്രെയിലര്‍; വീഡിയോ

ത്രസിപ്പിക്കുന്ന വന്യത പകര്‍ത്തി ജല്ലിക്കട്ടിന്റെ പുതിയ ട്രെയിലര്‍; വീഡിയോ

ആരാധകർ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലിജോ ജോസ്
പെല്ലിശേരി ചിത്രം ജല്ലിക്കട്ടിൻെറ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. ടീസറിന് പുറമെ ആവേശമുണര്‍ത്തുന്ന വന്യത നിറച്ചാണ് പുതിയ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുന്നത്. ബുസാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഒക്ടോബര്‍ മൂന്നിന് പ്രദര്‍ശിപ്പിക്കുന്നതിന് തൊട്ടു മുന്നോടിയായാണ് ബുസാന്‍ ഫെസ്റ്റിവല്‍ അധികൃതര്‍ ട്വിറ്ററിലൂടെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്നത്. ഇരുട്ടിൻെറ മറവിൽ ഗ്രാമത്തിലിറങ്ങിയ പോത്തിനെ പിടിക്കാന്‍ ഇറങ്ങുന്ന ഇടുക്കി ഹൈറേഞ്ചിലെ ഗ്രാമീണരും അവരുടെ വന്യമായ ചിന്തകളുമാണ് ട്രെയിലറിലുള്ളത്.

നേരത്തെ ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു. നിരൂപകരും ചലച്ചിത്ര പ്രേമികളും വലിയ രീതിയിലാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തുവന്നത്. ഈ.മാ.യൗവിന് ശേഷം ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന
ജല്ലിക്കട്ട് സംവിധായകന്റെ ഇത് വരെയുള്ള ഏറ്റവും മികച്ച ചിത്രമെന്നാണ് ജല്ലിക്കട്ടിന്റെ വിദേശ പ്രീമിയര്‍ കണ്ട പലരും വിലയിരുത്തിയത്.
എസ്. ഹരീഷ്, ആര്‍. ജയകുമാര്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ വിനായകൻ, ചെമ്പൻ ജോസ്, ആന്‍റണി വർഗീസ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തോമസ് പണിക്കരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിനായി ഗിരീഷ് ഗംഗാധരന്‍ ആണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. പ്രശാന്ത് പിള്ളയാണ് സംഗീതം.