LiveTV

Live

Entertainment

അഖില്‍ സത്യന്‍റെ ആദ്യ സിനിമയില്‍ ഫഹദ് ഫാസില്‍ നായകന്‍

നായികയടക്കം ഒട്ടേറെ പുതുമുഖങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്

അഖില്‍ സത്യന്‍റെ ആദ്യ സിനിമയില്‍ ഫഹദ് ഫാസില്‍ നായകന്‍

സത്യ അന്തിക്കാടിന്‍റെ മകന്‍ അഖില്‍ സത്യന്‍‌ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തില്‍ ഫഹദ് ഫാസില്‍ നായക വേഷത്തില്‍ എത്തുന്നു. നായികയടക്കം ഒട്ടേറെ പുതുമുഖങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. അച്ഛന്‍റെ സിനിമകളില്‍ സംവിധാന സഹായിയായും സഹസംവിധായകനുമായെല്ലാം നിരവധി തവണ പ്രവര്‍ത്തിച്ച അഖിലിന്‍റെ ആദ്യ സ്വതന്ത്ര സംരംഭമാണ് ഈ ചിത്രം. തമിഴ്, തെലുങ്ക് സിനിമകളില്‍ ശ്രദ്ധേയനായ ജസ്റ്റിന്‍ പ്രഭാകരനാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. അഖില്‍ സത്യന്‍ ആദ്യമായി സംവിധാനം ചെയ്ത ‘ദാറ്റ്‌സ് മൈ ബോയ്‌’ എന്ന ഡോക്യുമെന്‍ററി അറുപതിലധികം അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

അഖില്‍ സത്യന്‍റെ ആദ്യ സിനിമയില്‍ ഫഹദ് ഫാസില്‍ നായകന്‍

ജെന്‍ഡര്‍ ഐഡന്‍റിറ്റി പ്രമേയമാക്കിയായ ഡോക്യുമെന്‍ററി പന്ത്രണ്ടിലധികം അവാര്‍ഡുകളാണ് ഡോക്യുമെന്‍ററി നേടിയത്. ഇത് കൂടാതെ ഒട്ടേറെ പരസ്യ ചിത്രങ്ങളിലും അഖില്‍ സത്യന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ട്രാന്‍സ് മാലിക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രം കൂടിയാണിത്. അഖില്‍ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. മുംബൈ, ഗോവ കേരളം എന്നിവിടങ്ങളിലാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍. 2020 ജനുവരിയോടെ ചിത്രീകരണം ആരംഭിക്കും