LiveTV

Live

Entertainment

എഴുത്തുകാരന്‍റെ കുപ്പായമണിഞ്ഞ് എ.ആര്‍ റഹ്‍മാന്‍: പുതിയ ചിത്രം ഉടന്‍

എ.ആര്‍ റഹ്‍മാന്‍ രചനയും നിര്‍മാണവും നിര്‍വഹിക്കുന്ന ‘99 സോങ്‌സ്’ എന്ന ചിത്രം ബുസാന്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശനത്തിനൊരുങ്ങി

എഴുത്തുകാരന്‍റെ കുപ്പായമണിഞ്ഞ് എ.ആര്‍ റഹ്‍മാന്‍: പുതിയ ചിത്രം ഉടന്‍

പ്രക്ഷകരുടെ പ്രിയ സംഗീതസംവിധായകന്‍ എ.ആര്‍ റഹ്‍മാന്‍ ഇനി കളമൊന്ന് മാറ്റിപിടിക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകളാണിപ്പോള്‍ ബോളിവുഡില്‍ നിന്നും പുറത്തുവരുന്നത്. സംഗീതം മാത്രമല്ല എഴുത്തും തനിക്ക് വഴങ്ങും എന്ന് തെളിയിക്കാനുള്ള ഒരുക്കത്തിലാണ് താരം. എ.ആര്‍ റഹ്‍മാന്‍ രചനയും നിര്‍മാണവും നിര്‍വഹിക്കുന്ന '99 സോങ്‌സ്' എന്ന ചിത്രം ബുസാന്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശനത്തിനൊരുങ്ങി.

ലോക സംഗീത ദിനമായ ജൂണ്‍ ഇരുപത്തിയൊന്നിന് ചിത്രം റിലീസ് ചെയ്യുമെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. എന്നിരുന്നാലും ചിത്രീകരണ ശേഷമുള്ള ചില ജോലികള്‍ ബാക്കിയുള്ളതിനാല്‍ റിലീസ് തിയതി നീട്ടി വയ്ക്കുകയായിരുന്നു. ഒക്ടോബര്‍ 9നാണ് ചിത്രത്തിന്‍റെ പ്രീമിയര്‍. വിശ്വേശ് കൃഷ്ണമൂര്‍ത്തിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇഹാന്‍ ഭട്ട്, എഡില്‍സി വര്‍ഗീസ്, ടെന്‍സിന്‍ ദാല്‍ഹ, ലിസ റേ, മനീഷ കൊയിരാള തുടങ്ങിയവരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.