LiveTV

Live

Entertainment

മമ്മൂക്കയെ കണ്ടിട്ട് ദുല്‍ഖറിന്‍റെ അനിയനെപ്പോലെന്ന് ആരാധകന്‍; ദുല്‍ഖര്‍ കേള്‍ക്കണ്ടെന്ന് മമ്മൂട്ടി!

‘ഗാനഗന്ധര്‍വന്‍റെ’ പ്രചരാണാര്‍ഥം രമേശ് പിഷാരടിക്കൊപ്പം മമ്മൂട്ടി ലൈവിലെത്തിയപ്പോഴാണ് ആരാധകന്‍റെ കമന്‍റെത്തുന്നത്.

മമ്മൂക്കയെ കണ്ടിട്ട് ദുല്‍ഖറിന്‍റെ അനിയനെപ്പോലെന്ന് ആരാധകന്‍; ദുല്‍ഖര്‍ കേള്‍ക്കണ്ടെന്ന് മമ്മൂട്ടി!

മമ്മൂട്ടിയെ നായകനാക്കി രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഗാനഗന്ധര്‍വന്‍. ഗാനമേള വേദികളില്‍ പാട്ടുകള്‍ പാടുന്ന ‘കലാസദന്‍ ഉല്ലാസ്’ എന്ന കഥാപാത്രമായി മമ്മൂട്ടിയെത്തുന്ന ചിത്രം തിയറ്ററില്‍ നല്ല പ്രേക്ഷക പ്രതികരണവുമായി മുന്നോട്ട് പോവുകയാണ്.

ചിത്രത്തിന്‍റെ പ്രചരണാര്‍ഥം രമേശ് പിഷാരടിക്കൊപ്പം മമ്മൂട്ടി നടത്തിയ ഫേസ്ബുക്ക് ലൈവ് ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോള്‍ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. മമ്മൂട്ടി ആദ്യമായാണ് ആരാധകരോട് ലൈവിലൂടെ സംവദിക്കുന്നത്.

ചിത്രത്തിന്‍റെ വിശേഷങ്ങള്‍ പങ്കു വെയ്ക്കാന്‍ ലൈവിലെത്തിയപ്പോഴാണ് ആരാധകന്‍റെ കമന്‍റ് വന്നത്. ‘മമ്മൂക്കയെ കാണാന്‍ ദുല്‍ഖര്‍ സല്‍മാന്‍റെ അനിയനെപ്പോലുണ്ടെന്നായിരുന്നു’ കമന്‍റ്. പിഷാരടി ആ കമന്‍റ് ഉറക്കെ വായിക്കുകയും ചെയ്തു. അപ്പോഴാണ് തമാശ രൂപേണ സ്വതസിദ്ധമായ ചിരിയോടെ മമ്മൂട്ടി മറുപടി പറഞ്ഞത്. ''ദുല്‍ഖര്‍ ഇത് കേള്‍ക്കണ്ട..!"

പുതുമുഖ നടി വന്ദിത മനോഹറാണ് ഗാനഗന്ധര്‍വ്വനില്‍ മമ്മൂക്കയുടെ നായികാ വേഷത്തില്‍ എത്തുന്നത്. മനോജ് കെ ജയന്‍, സുരേഷ് കൃഷ്ണ, ഹരീഷ് കണാരന്‍, മണിയന്‍പിളള രാജു, ധര്‍മ്മജന്‍ ബോള്‍ഗാട്ടി,എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ആന്റോ ജോസഫ് ഫിലിംസാണ് സിനിമയുടെ വിതരണം ഏറ്റെടുത്തിരിക്കുന്നത്.