LiveTV

Live

Entertainment

‘മതങ്ങള്‍  പരസ്പരം സനേഹത്തോടെ ഇടപഴകുന്ന നാടാണത്’; കേരളം എന്തുകൊണ്ട് ഇതുവരെ ‘മോഡിഫൈഡ്’ ആവാത്തത് എന്നതിന് ജോണ്‍ എബ്രഹാമിന്റെ മറുപടി

‘മതങ്ങള്‍  പരസ്പരം സനേഹത്തോടെ  ഇടപഴകുന്ന നാടാണത്’; കേരളം എന്തുകൊണ്ട് ഇതുവരെ ‘മോഡിഫൈഡ്’ ആവാത്തത് എന്നതിന് ജോണ്‍ എബ്രഹാമിന്റെ മറുപടി

മതങ്ങള്‍ പരസ്പരം സനേഹത്തോടെ ഇടപഴകുന്ന നാടാണ് കേരളമെന്നും അതാണ് കേരളത്തിന്റെ സൗന്ദര്യമെന്നും നടന്‍ ജോണ്‍ എബ്രഹാം. കേരളം എന്ത് കൊണ്ടാണ് മോഡിഫൈഡ് ആവാത്തതെന്നും രാഷ്ട്രീയപരമായ പ്രത്യേകതകള്‍ എന്തെന്ന മോഡറേറ്റര്‍ നമ്രത സക്കറിയയുടെ ചോദ്യത്തിനാണ് താരത്തിന്റെ ഇങ്ങനെയുള്ള മറുപടി.

'അതാണ് കേരളത്തിന്റെ സൗന്ദര്യം. നിങ്ങള്‍ക്ക് ഒരു ക്ഷേത്രവും ക്രിസ്ത്യന്‍-മുസ്‌ലിം പള്ളികളും പത്ത് മീറ്റര്‍ അകലത്തില്‍ കാണാനാവും. അവയൊക്കെ സമാധാനത്തോടെ, പ്രശ്‌നങ്ങളൊന്നുമില്ലാതെ നിലനില്‍ക്കുന്നു. ഒരു പ്രശ്‌നങ്ങളും അവിടെയില്ല. മുഴുവന്‍ ലോകവും ധ്രുവീകരിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍, മതങ്ങള്‍ക്കും സമുദായങ്ങള്‍ക്കും സമാധാനത്തോടെയുള്ള സഹജീവനത്തിന് കഴിയുന്ന പ്രദേശത്തിന് ഉദാഹരണമാണ് കേരളം'; പാതി മലയാളി കൂടിയായ ബോളിവുഡ് താരം ജോണ്‍ എബ്രഹാം പറഞ്ഞു.

മലയാളിയായ മാധ്യമ പ്രവര്‍ത്തകന്‍ മുരളി കെ മേനോന്റെ ആദ്യ നോവല്‍ 'ദി ഗോഡ് ഹു ലവ്ഡ് മോട്ടോര്‍ബൈക്ക്‌സി'ന്റെ മുംബൈയിലെ പ്രകാശനവേദിയിലാണ് ജോണ്‍ കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലം മോഡിക്ക് തടസ്സമാകുന്നതിനെ വിശദീകരിച്ചത്.

ക്യൂബന്‍ കമ്യൂണിസ്റ്റ് നേതാവ് ഫിദല്‍ കാസ്‌ട്രോയുടെ മരണസമയത്ത് കേരളത്തില്‍ എത്തിയപ്പോഴത്തെ കാഴ്ചകളും ജോണ്‍ ഓര്‍ത്തെടുക്കുന്നതിങ്ങിനെ.

'ആ സമയത്ത് ഞാന്‍ കേരളത്തില്‍ പോയിരുന്നു. കാസ്‌ട്രോയുടെ മരണത്തില്‍ അനുശോചനം അറിയിച്ചുള്ള പോസ്റ്ററുകളും ഹോര്‍ഡിംഗുകളും എമ്പാടും എനിക്ക് കാണാന്‍കഴിഞ്ഞു. അത്തരത്തില്‍ കേരളം ശരിക്കും കമ്യൂണിസ്റ്റ് ആണ്. അച്ഛന്‍ കാരണം കുറേയേറെ മാര്‍ക്‌സിസ്റ്റ് സംഗതികള്‍ ഞാന്‍ വായിച്ചിട്ടുണ്ട്. ഒരുപാട് മലയാളികളില്‍ ഒരു ഇടതുപക്ഷ സമീപനമുണ്ട്. നമ്മളെല്ലാം വിശ്വസിക്കുന്നത് സമത്വപൂര്‍വ്വമുള്ള ജീവിതത്തിലും സമ്പത്തിന്റെ തുല്യമായ വിതരണത്തിലുമാണ്. അതിന്റെ തിളങ്ങുന്ന ഉദാഹരണമാണ് കേരളം',