LiveTV

Live

Entertainment

‘ഇത് അജു വര്‍‍ഗീസിന്റെ ബാഹുബലി’; ഹിറ്റ്ചാര്‍ട്ടില്‍ ഇടം നേടി ആദ്യരാത്രിയിലെ ആദ്യ ഗാനം

‘ഇത് അജു വര്‍‍ഗീസിന്റെ ബാഹുബലി’; ഹിറ്റ്ചാര്‍ട്ടില്‍ ഇടം നേടി ആദ്യരാത്രിയിലെ ആദ്യ ഗാനം

വെള്ളിമൂങ്ങ, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ആദ്യരാത്രിയിലെ ആദ്യ ഗാനം സൂപ്പര്‍ ഹിറ്റ്. അജു വര്‍ഗീസും അനശ്വര രാജനും ബാഹുബലിയിലെ പ്രശസ്ത ഗാനത്തിന് പാരഡിയായ ഗാനത്തില്‍ ചുവട് പിടിച്ച ''ഞാനെന്നും കിനാവുകാണും എന്‍റെ ധീരവീരനായക...'' എന്നുതുടങ്ങുന്ന ഗാനമാണ് ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചത്. അജു വര്‍ഗീസ് ബാഹുബലിയായും അനശ്വരയെ ദേവസേനയായും അജു വര്‍ഗീസിന്റെ കഥാപാത്രം സ്വപ്നം കാണുന്നതാണ് പാട്ട്. സന്തോഷ് വര്‍മ്മ എഴുതിയ ഗാനത്തിന് ബിജിപാലാണ് സംഗീതം നല്‍കിയിരിക്കുന്നത്. ആന്‍ അമീ, രഞ്ജിത്ത് ജയരാമന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. അ‍ഞ്ച് ലക്ഷത്തിന് മുകളില്‍ കാഴ്ച്ചക്കാരാണ് ഗാനം ഇതിനോടകം യൂട്യൂബില്‍ കണ്ടത്.

ക്വീന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ഷാരീസ്, ജെബിന്‍ എന്നിവര്‍ ചേര്‍ന്നാണ് ‘ആദ്യരാത്രി’യുടെ കഥയും, തിരക്കഥയും, സംഭാഷണവും രചിച്ചിരിക്കുന്നത്. ശ്രീജിത്ത് നായരാണ് ചിത്രത്തിന്റെ ചായാഗ്രഹണം. വിജയരാഘവന്‍, മനോജ് ഗിന്നസ്, ജയന്‍ ചേര്‍ത്തല, മാലാ പാര്‍വതി, സര്‍ജനു, അശ്വിന്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കും.